കെഎസ്ആർടിസി ബസിന്റെ അമിത വേഗത്തിലും അപകടകരമായ ഡ്രൈവിങ്ങിലും യാത്രക്കാർക്കും നാട്ടുകാർക്കും ഇനി ഇടപെടാം ! വാട്ട്സ്ആപ്പിൽ വീഡിയോ സഹിതം അയച്ച് പരാതി നൽകാം ..


 
ഡ്രൈവിങ്ങിന്റെ ചെറിയൊരു വിഡിയോ ഷൂട്ട് ചെയ്ത് കെഎസ്ആർടിസിയുടെ വാട്സാപ് നമ്പരിലേക്ക് അയയ്ക്കാം. 9188619380 എന്ന നമ്പരിലേക്കാണു ദൃശ്യങ്ങൾ അയയ്ക്കേണ്ടത്. ഉടനെ തന്നെ കെഎസ്ആർ‍ടിസിയുടെ കൺട്രോൾ റൂമിൽ നിന്ന് ബസിന്റെ കണ്ടക്ടറെ വിളിച്ച് മുന്നറിയിപ്പ് നൽകും. അടുത്ത ഡിപ്പോയിൽ ബസിനെ കയറ്റി ഡ്രൈവറോട് ഉദ്യോഗസ്ഥർ വിശദീകരണം തേടുകയും ചെയ്യും. ഇതുവഴി കെഎസ്ആർടിസിയുടെ അപകട നിരക്ക് കുറയ്ക്കാനാകുമെന്നാണ് മാനേജ്മെന്റിന്റെ വിശ്വാസം.



Previous Post Next Post