ലോകകപ്പ് കാണാൻ എംഎൽഎ മാർ ഖത്തറിലേക്ക്; നിയമസഭാ സമ്മേളനം രണ്ട് ദിവസം മുൻപ് അവസാനിക്കും




തിരുവനന്തപുരം : നിയമസഭാ സമ്മേളനം രണ്ട് ദിവസം മുൻപ് അവസാനിക്കു..

ഡിസംബര്‍ 15വരെയാണ് നിശ്ചയിച്ചിരുന്നതെങ്കിലും നിയമസഭാ സമ്മേളനം 13ന് പിരിയും. ഡിസംബര്‍ 13ന് സഭ പിരിയാന്‍ കാര്യോപദേശക സമിതി ശുപാര്‍ശ ചെയ്തു. അംഗങ്ങളില്‍ പലരും ലോകകപ്പ് മത്സരം കാണാന്‍ ഖത്തറിലേക്ക് പോകുന്നതിനെ തുടര്‍ന്നാണിത്. ലോകകപ്പിലെ അവസാന മത്സരങ്ങള്‍ കാണാന്‍ ഖത്തറിലേക്ക് പോകുന്ന അംഗങ്ങളുടെ സൗകര്യം കണക്കിലെടുത്ത് സഭ 13ന് പിരിയാനാണ് തിങ്കളാഴ്ച ചേര്‍ന്ന കാര്യോപദേശക സമിതി യോഗത്തില്‍ ധാരണയായത്..

 പൂര്‍ണമായി അവസാനിപ്പിക്കണമോ എന്നതില്‍ 13ന് ശേഷം ചേരുന്ന മന്ത്രിസഭാ യോഗമാവും തീരുമാനമെടുക്കുക. ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം ഒഴിവാക്കി നടപ്പ് സമ്മേളനം ജനുവരിയിലും തുടരാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. ജനുവരി അവസാനം ബജറ്റ് അവതരിപ്പിച്ചേക്കും എന്നും സൂചനയുണ്ട്.
Previous Post Next Post