കോവിഡ് ഭീഷണി മുന്നിലുണ്ട്, ജാഗ്രത വേണം; മുഖ്യമന്ത്രിയുടെ പുതുവത്സരാശംസ

 തിരുവനന്തപുരം : പുതുവത്സരാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 

 ലോകം പുതിയ വര്‍ഷത്തെ വരവേല്‍ക്കാന്‍ തയ്യാറെടുക്കുകയാണ്. സമത്വവും സൗഹാര്‍ദ്ദവും പുരോഗതിയും പുലരുന്ന പുതുവര്‍ഷത്തെ കുറിച്ചുള്ള പ്രതീക്ഷകള്‍ നമുക്ക് ഈ വേളയില്‍ പങ്കുവെയ്ക്കാം. ഐക്യവും സമാധാനവും നിലനില്‍ക്കുന്ന നാടാണ് നമ്മുടേത്. അതിന് ഭംഗംവരുത്താന്‍ ശ്രമിക്കുന്ന പ്രതിലോമ ശക്തികളെ കൂട്ടായി ഒറ്റപ്പെടുത്തേണ്ടതുണ്ട്. അതിനായി കൂടുതല്‍ കരുത്തോടെ ഒരുമിച്ച് നീങ്ങാം.- മുഖ്യമന്ത്രി പറഞ്ഞു. 

കോവിഡിന്റെ പുതിയ വകഭേദം ഭീഷണി ഉയര്‍ത്തി മുന്നിലുണ്ട്. ഈ വകഭേദത്തിന് വലിയ വ്യാപനശേഷി ഉണ്ടെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. പുതുവര്‍ഷത്തെ വരവേല്‍ക്കുന്നതിനായുള്ള ആഘോഷങ്ങള്‍ക്കിടയിലും രോഗപ്പകര്‍ച്ച ഉണ്ടാവാതിരിക്കാനുള്ള ജാഗ്രത ഏവരും പുലര്‍ത്തണം. കരുതലോടെ നമുക്ക് ആഘോഷങ്ങളില്‍ പങ്കുചേരാം. ഏവര്‍ക്കും പുതുവത്സരാശംസകള്‍.- അദ്ദേഹം ആശംസിച്ചു.

Previous Post Next Post