കോട്ടയം: ഏറ്റുമാനൂർ ബൈപാസിൽ ഏതാനും ദിവസങ്ങൾ മുൻപുണ്ടായ കാറപകടവും ഇതേ തുടർന്ന് കാറിൽ നിന്നും കണ്ടെടുത്ത മാരകലഹരി മരുന്നും രാഷ്ട്രീയ ബന്ധങ്ങളും സംബന്ധിച്ച് സമഗ്ര അന്വേഷണം വേണമെന്ന് കേരള കോൺ.(എം) ജില്ലാ നിർവ്വാഹക സമിതി യോഗം ആവശ്യപ്പെട്ടു.
രാഷട്രീയബന്ധങ്ങളിലെ സുരക്ഷിതത്വം മറയാക്കി നടത്തിവന്ന ലഹരിമരുന്ന് വ്യാപാരത്തിൻ്റെ കണ്ണികളെയും രാഷ്ട്രീയ കൂട്ടുകെട്ടിനെയും അന്വേഷണ പരിധിയിൽ കൊണ്ടുവരണമെന്നും മാരക ലഹരി വസ്തുക്കൾ കണ്ടെടുത്തിട്ടും ആരെയും അറസ്റ്റ് ചെയ്യാത്തതും അന്വേഷണ വിഷയമാക്കണമെന്നും യോഗം ആവശ്യപ്പെട്ടു.