പാമ്പാടി താലൂക്ക് ആശുപത്രിയിൽ വക്കീലിൻ്റെ ഗുണ്ടായിസം വനിതാ ഡ്യൂട്ടി ഡോക്ടറോട് തെറിയഭിഷേകവും ഭീഷണിയും പരാതിയുമായി ആശുപത്രി അധികാരികൾ


✍️ സഞ്ജയ് S നായർ

പാമ്പാടി : ഇന്നലെ രാത്രി അത്യാഹിത വിഭാഗത്തിൽ  ഒരാൾ അഡ്വക്കേറ്റ് ആണെന്ന് സ്വയം പരിചയപ്പെടുത്തി 
ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന 
ഡോക്ടർ  ഷീജയോട് വളരെ മോശമായ രീതിയിൽ പെരുമാറുകയും അസഭ്യം പറയുകയും ജോലി തടസപ്പെടുത്തുന്ന രീതിയിൽ ഫോട്ടോ എടുക്കുകയും ചെയ്തു.
രാജേഷ് എന്നാണ് ഇയാൾ പേര് പറഞ്ഞത് ഇയാളുടെ ഉച്ചത്തിലുള്ള തെറി വിളിയും ഭീഷണിയും തുടർന്നപ്പോൾ പാമ്പാടി .
പോലീസിൽ അറിയിച്ചു.. പോലീസ് എത്തിയ ഉടൻ തന്നെ  ഇയാൾ മുങ്ങി 
ആശുപത്രി സംരക്ഷണ നിയമം അനുസരിച്ചു ക്രിമിനൽ സ്വഭാവമുള്ള കേസാണ് ഇത് അതേ സമയം ചില ഉന്നതർ ഇ കേസ് അട്ടിമറിക്കാൻ ശ്രമം നടക്കുന്നതായും അറിയുന്നു
ക്രിമിനൽ സ്വഭാവം ഉള്ള ഈ കേസിൽ ജാമ്യം ലഭിക്കാൻ സാധ്യത ഇല്ലന്ന് നിയമ വിദഗ്ദ്ധർ പറഞ്ഞു ഇതിനു മുമ്പും നൈറ്റ് ഡ്യൂട്ടി സമയത്ത് ഇത്തരം സംഭവങ്ങൾ ആശുപത്രിയിൽ ഉണ്ടായിട്ടുണ്ടെങ്കിലും കേസ് കൊടുത്തിട്ടില്ല സംഭവത്തിൽ ആശുപത്രിയിലെ ജീവനക്കാർ പ്രതിഷേധിച്ചു
Previous Post Next Post