ഡ്യൂട്ടിയ്ക്കെത്തിയ പൊലീസുകാരൻ കുഴഞ്ഞു വീണു മരിച്ചു

കൊച്ചി: ഡ്യൂട്ടിയ്ക്കെത്തിയ പൊലീസുകാരൻ കുഴഞ്ഞു വീണു മരിച്ചു. ചോറ്റാനിക്കര സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ ആയിരുന്ന കോലഞ്ചേരി മങ്ങാട്ടൂർ കോടിയാട്ട് ഏലിയാസ് (50) ആണ് മരിച്ചത്. ഇന്ന് രാവിലെ 8:00 മണിക്ക് പുത്തൻകുരിശ് ഡി.വൈ.എസ്.പി ഓഫീസിൽ റിപ്പോർട്ട് ചെയ്യുന്നതിന് എത്തുന്നതിനിടയിലാണ് കുഴഞ്ഞു വീണത്. ഉടൻ തന്നെ കോലഞ്ചേരി മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
Previous Post Next Post