തിരുവല്ല: മദ്യ ലഹരിയില്‍ നടുറോഡില്‍ നഗ്ന നൃത്തം ചെയ്ത സംഭവത്തില്‍ ഡി.വൈ.എഫ്.ഐ നേതാവിനെ തിരുവല്ല ബ്ലോക്ക് സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കി.
തിരുവല്ല സൗത്ത് ലോക്കല്‍ കമ്മറ്റി അംഗവും ഡി.വൈ.എഫ്.ഐ തിരുവല്ല ബ്ലോക്ക് കമ്മിറ്റി സെക്രട്ടറിയുമായ ഷിനില്‍ എബ്രഹാമിനെതിരെയാണ് തിങ്കളാഴ്ച ചേര്‍ന്ന അടിയന്തിര ജില്ല കമ്മിറ്റി യോഗം നടപടി സ്വീകരിച്ചത്. ചൊവ്വാഴ്ച ബ്ലോക്ക് കമ്മിറ്റി യോഗം ചേര്‍ന്ന് പകരക്കാരനെ കണ്ടെത്താനും തീരുമാനമായിട്ടുണ്ട്.
സംഭവം സംബന്ധിച്ച് വിശദ അന്വേഷണം നടത്തുവാന്‍ രണ്ടംഗ കമ്മീഷനെയും ഡി.വൈ.എഫ്.ഐ നേതൃത്വം നിയോഗിച്ചിട്ടുണ്ട്. ഷിനില്‍ എബ്രഹാമും സുഹൃത്തുക്കളും ചേര്‍ന്ന് മദ്യപിച്ച് റോഡില്‍ നൃത്തം ചെയ്യുന്ന ദൃശ്യം അടക്കം പ്രമുഖ ദൃശ്യമാധ്യമം തിങ്കളാഴ്ച രാവിലെ വാര്‍ത്ത നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് നടപടി.
അതേസമയം, സി.പി.എം തിരുവല്ല ഘടകത്തിലെ രണ്ട് ഗ്രൂപ്പുകള്‍ തമ്മില്‍ നിലനില്‍ക്കുന്ന ചേരിപ്പോരാണ് നാലു വര്‍ഷം മുമ്ബുള്ള വീഡിയോ പുറത്താവാന്‍ ഇടയാക്കിയതെന്ന ആരോപണം ഉയരുന്നുണ്ട്.