പുനർജനി നൂഴാനെത്തിയ ഭക്തന് കടന്നൽ കുത്തേറ്റ് ഗുരുതര പരിക്ക്



തിരുവില്വാമല പുനർജനി നൂഴാനെത്തിയ ഭക്തന് കടന്നൽ കുത്തേറ്റ് ഗുരുതര പരിക്ക്. കുന്നുകുളം പോർക്കുളം സ്വദേശി ജിതേഷി (39) നാണ് സാരമായി പരിക്കേറ്റത്. ഒരു സ്ത്രീയടക്കം 4 പേർക്ക് കുത്തേറ്റു. കടന്നൽ ആക്രമണത്തിൽ പരിക്കേറ്റ ജിതേഷിനെ പഴയന്നൂർ പൊലീസിന്റെ സഹായത്തോടെ പഴയന്നൂർ സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ എത്തിച്ച് ചികിത്സ നൽകി.
Previous Post Next Post