എന്‍ ഐ എ റെയ്ഡില്‍ പിടിയിൽ ആയവരിൽ ഒരാളുടെ അറസ്റ്റ് രേഖപ്പെടുത്തി.



 കൊച്ചി : സംസ്ഥാന വ്യാപകമായി പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ ഇന്നലെ നടന്ന എൻ ഐ എ റെയ്ഡിൽ പിടിയിലായവരിൽ ആദ്യ ആളുടെ അറസ്റ്റ് രേഖപ്പെടുത്തി. 

എറണാകുളം എടവനക്കാട് സ്വദേശി മുബാറക്കിന്റെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. 

ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കും. റെയ്ഡിനെ പിന്നാലെ ഇന്നലെ രാവിലെയാണ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്. 

നിരോധിത സംഘടനയെ പുനരുജ്ജീവിക്കാൻ ശ്രമങ്ങൾ നടക്കുന്നതായി എൻ ഐ എ തിരിച്ചറിഞ്ഞിരുന്നു. 

മുബാറക്കിന്‍റെ വീട്ടിൽ നിന്ന് ചില ആയുധങ്ങൾ കണ്ടെടുത്തതായും സൂചനകളുണ്ട്.


Previous Post Next Post