പെൺകുട്ടികൾ ആൽത്തറയിൽ ഇരിക്കരുതെന്ന് വിലക്ക് : ആൽത്തറയിലിരുന്ന് ഡിവൈഎഫ്ഐയുടെ പ്രതിഷേധം ഇത് ജനകീയ കേരളം .


കൊല്ലം : ശാസ്താംകോട്ടയിൽ പെൺകുട്ടികൾ ആൽത്തറയിൽ ഇരിക്കരുതെന്ന് വിലക്കിക്കൊണ്ട് ബോർഡ് ഉയർന്നു. എന്നാൽ ഇതിൽ പ്രതിഷേധിച്ചുകൊണ്ട് ഡിവൈഎഫ്ഐ മുന്നോട്ട് വരികയും ചെയ്തിരിക്കുകയാണിപ്പോൾ. വിവാദ ബോർഡ് സ്ഥാപിച്ച ആൽത്തറയിൽ പെൺകുട്ടികളെ ഇരുത്തിക്കൊണ്ടാണ് പ്രതിഷേധം. ഡിവൈഎഫ്ഐ പ്രവർത്തകർ തന്നെയാണ് ചിത്രങ്ങൾ സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചത്.

ശാസ്താംകോട്ട കോളേജിന് സമീപമുള്ള റോഡിനരികിലുള്ള ആൽത്തറയോട് ചേർന്ന ഭാഗത്താണ് ഇത്തരത്തിൽ വിവാദമായ ബോർഡ് സ്ഥാപിക്കപ്പെട്ടത്. പെൺകുട്ടികളെ വിലക്കിക്കൊണ്ടുള്ള ബോർഡ് വലിച്ചെറിയുകയും തൽസ്ഥാനത്ത് എല്ലാവർക്കും ഇരിക്കാം എന്ന ബോർഡ് സ്ഥാപിക്കുകയും ചെയ്തതായും ഡിവൈഎഫ്ഐ പ്രവർത്തകർ അറിയിച്ചു.
Previous Post Next Post