തിരുവനന്തപുരം:
ഡിസംബർ 05 മുതൽ 31 വരെ സംസ്ഥാനത്തെ വിവിധ ജില്ലകളിലെ റേഷൻകടകളുടെ പ്രവർത്തന സമയത്തിൽ മാറ്റം.
രാവിലെ എട്ടുമുതൽ ഉച്ചയ്ക്ക് ഒന്നുവരെയും ഉച്ച കഴിഞ്ഞ് രണ്ടുമുതൽ രാത്രി ഏഴുവരെയുമായിരിക്കും കടകൾ പ്രവർത്തിക്കുക.
ഇ പോസ് മെഷീനുകളിലെ സാങ്കേതിക തടസ്സത്തെ തുടർന്നാണ് പുതിയ ക്രമീകരണം.
മലപ്പുറം, തൃശൂർ, പാലക്കാട്, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, വയനാട് ജില്ലകളിൽ തിങ്കൾ മുതൽ 10 വരെയും 19 മുതൽ 24 വരെയുമുള്ള ദിവസങ്ങളിൽ റേഷൻകടകൾ രാവിലെ പ്രവർത്തിക്കും. 12 മുതൽ 17 വരെയും 26 മുതൽ 31 വരെയും ഉച്ചയ്ക്കുശേഷവും പ്രവർത്തിക്കും.
എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം, കണ്ണൂർ, കോട്ടയം, കാസർകോട്, ഇടുക്കി ജില്ലകളിൽ തിങ്കൾമുതൽ 10 വരെയും 19 മുതൽ 24 വരെ ഉച്ചയ്ക്കുശേഷമാകും റേഷൻകടകൾ പ്രവർത്തിക്കുക. 12 മുതൽ 17 വരെയും 26 മുതൽ 31 വരെയുമുള്ള ദിവസങ്ങളിൽ ഈ ജില്ലകളിൽ രാവിലെ റേഷൻകടകൾ പ്രവർത്തിക്കും.