വത്തിക്കാൻ സിറ്റി : ദൈവം ചെയ്യുന്ന പ്രവൃത്തികൾ നമ്മുടെ കണക്കുകൂട്ടലുകൾക്ക് അതീതമാണെന്നും അവിടുത്തെ പ്രവർത്തനം എല്ലായ്പ്പോഴും വ്യത്യസ്തമാണെന്നും ഫ്രാൻസിസ് പാപ്പ . ഇക്കഴിഞ്ഞ ഞായറാഴ്ച മദ്ധ്യാഹ്ന പ്രാർത്ഥനാ പ്രഭാഷണത്തിൽ സംസാരിക്കുകയായിരിന്നു പാപ്പ . നമ്മുടെ ആവശ്യങ്ങൾക്കും പ്രതീക്ഷകൾക്കും അപ്പുറത്താണ് ദൈവത്തിന്റെ പ്രവർത്തിയെന്നു പാപ്പ പറഞ്ഞു . ദൈവം എപ്പോഴും നാം സങ്കൽപ്പിക്കുന്നതിനേക്കാൾ വലിയവനാണെന്ന് മനസ്സിലാക്കണം . അവൻ ചെയ്യുന്ന പ്രവൃത്തികൾ നമ്മുടെ കണക്കുകൂട്ടലുകൾക്ക് അതീതമാണ് ; അവൻറെ പ്രവർത്തനം എല്ലായ്പ്പോഴും വ്യത്യസ്തമാണ് , അത് നമ്മുടെ ആവശ്യങ്ങൾക്കും പ്രതീക്ഷകൾക്കും അപ്പുറത്താണ് ; അതിനാൽ നാം അവനെ അന്വേഷിക്കുന്നതും അവൻറെ യഥാർത്ഥ അധരമായി മാറുന്നതും ഒരിക്കലും അവസാനിപ്പിക്കരുത് .
ചിലപ്പോൾ കർത്താവിൻറെ പുതുമയെ തിരിച്ചറിയാൻ കഴിയാതെ , ഒരു ആന്തരിക തടവറയിൽ , സ്നാപകന്റെ അവസ്ഥയിൽ ആയിപ്പോകാം , കർത്താവിനെ നാം , അവിടത്തെക്കുറിച്ച് സകലവും അറിയാമെന്ന നമ്മുടെ അനുമാനത്തിൻറെ തടവുകാരനാക്കുന്നു . സഹോദരീസഹോദരന്മാരേ , ഒരാൾക്ക് ഒരിക്കലും ദൈവത്തെക്കുറിച്ച് ‘ എല്ലാം ‘ അറിയില്ല , ഒരിക്കലും ! നമ്മുടെ സ്വാതന്ത്ര്യത്തെയും തിരഞ്ഞെടുപ്പുകളെയും മാനിച്ചുകൊണ്ട് എപ്പോഴും ഇടപെടുന്ന , എളിമയുടെയും സ്നേഹത്തിൻറെയും ദൈവത്തെക്കാൾ , വിനീതമായ സൗമ്യതയുടെ ദൈവത്തെക്കാൾ , താൻ ആഗ്രഹിക്കുന്നത് ചെയ്യുന്ന ശക്തനായ ഒരു ദൈവമാണ് നമ്മുടെ ചിന്തയിലുള്ളത് . ചട്ടക്കൂടുകളിൽ നിന്നും ദൈവത്തോടും സഹോദരങ്ങളോടുമുള്ള ചില മുൻവിധികളിൽ നിന്നും പുറത്തുകടക്കാനുള്ള സമയമാണ് ആഗമന കാലമെന്നും പാപ്പ ഓർമ്മിപ്പിച്ചു