ശബരിമല ദർശനത്തിനെത്തിയ അയ്യപ്പ ഭക്തൻ രക്തം ഛർദിച്ച് മരിച്ചു

 പത്തനംതിട്ട: ശബരിമല ദർശനത്തിനെത്തിയ തീർത്ഥാടകൻ രക്തം ഛർദ്ദിച്ച് മരിച്ചു. 

ആന്ധ്ര സ്വദേശി തേജ (22) ആണ് ചോര ഛർദ്ദിച്ച് മരിച്ചത്. കഴിഞ്ഞ ദിവസം ഇയാൾ പഴനിയിൽ വെച്ചും ചോര ഛർദ്ദിച്ചതായി ഒപ്പമുള്ള തീർത്ഥാടകർ പറഞ്ഞു.

 അവശനിലയിലാണ് ഇയാൾ മല കയറിയത്. മൃതദേഹം പത്തനംതിട്ട ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.


Previous Post Next Post