✍️ ജോവാൻ മധുമല
പാമ്പാടി :ആലാമ്പള്ളി കവലയിൽ അപകടം വിളിച്ച് വരുത്തി പാലത്തിന് സമീപം കുറ്റിക്കാടുകൾ ,ആലാമ്പള്ളി മാന്തുരുത്തി റോഡിൻ്റെ പ്രവേശന ഭാഗത്തെ വളവിലാണ് കാടുകൾ ഇടതൂർന്ന് വളർന്ന് കാൽനടക്കാർക്കും വാഹനയാത്രികർക്കും ഭീഷണിയായി മാറിയിരിക്കുന്നത്, K K റോഡിലേയ്ക്ക് ഉള്ള പ്രവേശന കവാടത്തിൻ്റെ ഭാഗത്താണ് പാലത്തിൻ്റെ ഇരുവശത്തും കാടുകൾ വളർന്ന് നിൽക്കുന്നത് ഈ ഭാഗത്ത് റോഡിനോട് ചേർന്നാണ് കാട് വളർന്നു നിൽക്കുന്നത് അതുമൂലം കാൽനടയാത്രികർക്ക് ജീവന് ഭീഷണിയാണ്
ഈ വളവിൻ്റെ ഭാഗത്ത് നിന്നാണ് പൊൻകുന്നം ഭാഗത്തേക്കും കോട്ടയം ഭാഗത്തേയ്ക്കും വാഹനങ്ങൾ തിരിഞ്ഞ് പോകുന്നത് വളരെ അധികം വാഹനത്തിരക്ക് ഉള്ള ഈ ഭാഗത്ത് അപകടങ്ങൾ ഇതിന് മുമ്പ് ഉണ്ടായിട്ടുണ്ട് , സ്കൂൾ ,കോളേജ് വിദ്യാർത്ഥികൾ ഏറ്റവും അധികം സഞ്ചരിക്കുന്ന റോഡു കൂടിയാണ് ഇത്, കാഴ്ച്ചയെ മറക്കത്തക്കവണ്ണം ഇതിനോടകം കാടുകൾ വളർന്നു ,അധികാരികളുടെ ഭാഗത്തു നിന്നും ഉടൻ കാടുകൾ വെട്ടിത്തെളിക്കാത്ത പക്ഷം കൂടുതൽ അപകടങ്ങൾ ഉണ്ടാകുമെന്ന് ഉറപ്പ്