നവവധു ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയിൽ

 കൊല്ലം: കുമ്മളിയില്‍ ഭര്‍ത്താവിന്റെ വീട്ടില്‍ യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വട്ടത്താമര മണ്ണൂര്‍ വിളകത്ത് വീട്ടില്‍ ജന്നത്ത് (20) ആണ് മരിച്ചത്. പുലര്‍ച്ചെ ആറുമണിയോടെയാണ് യുവതിയെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. 

യുവതിയുടെ ഭര്‍ത്താവ് റാസിഫ് വിദേശത്താണ്. ഇന്നലെ രാത്രി ഭര്‍ത്താവുമായി ഫോണില്‍ സംസാരിച്ച ശേഷം മുറിയിലേക്ക് ജന്നത്ത് മുറിയിലേക്ക് ഉറങ്ങാന്‍ പോയതായി ബന്ധുക്കള്‍ പറഞ്ഞു. അഞ്ചു മാസം മുമ്പാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. സംഭവത്തില്‍ പൊലീസ് കേസെടുത്തു അന്വേഷണം തുടങ്ങി.


Previous Post Next Post