ന്യൂഡല്‍ഹി : വാഹനാപകടത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഋഷഭ് പന്തിന് പരിക്കേറ്റു.
ഉത്തരാഖണ്ഡില്‍ നിന്നും ഡല്‍ഹിയിലേക്കുള്ള യാത്രയ്ക്കിടെയാണ് അപകടം സംഭവിച്ചത്. പന്ത് സഞ്ചരിച്ചിരുന്ന കാര്‍ ഡിവൈഡറില്‍ ഇടിച്ചാണ് അപകടമുണ്ടായത്.
റൂര്‍ക്കിക്ക് സമീപം ഹമ്മദ്പൂര്‍ ജലിന് സമീപമായിരുന്ന അപകടം. അപകടത്തില്‍ പന്തിന്റെ നെറ്റിക്കും കാലിനും പരിക്കേറ്റു. പന്തിനെ പ്ലാസ്റ്റിക് സര്‍ജറിക്ക് വിധേയനാക്കിയതായാണ് റിപ്പോര്‍ട്ട്.
ഡിവൈഡറില്‍ ഇടിച്ച കാറിന് പിന്നീട് തീപിടിക്കുകയും ചെയ്തു.
കാര്‍ കത്തിനശിച്ച നിലയിലാണ്. പന്തിന്റെ ആരോഗ്യനില മെച്ചപ്പെട്ടതായും, ആശങ്ക വേണ്ടെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.