കോട്ടയം : മണർകാട് എൻഎസ്എസ് ക്യാമ്പിനെത്തിയ വിദ്യാർഥി മരിച്ചു.
അരീപ്പറമ്പ് ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥി തിരുവഞ്ചൂർ പ്രായിപ്രപ്പടി പാറയിൽ സന്തോഷിൻ്റെ മകൻ സന്ദീപ് (16) ആണ് മരിച്ചത്.
മണർകാട് ഗവൺമെൻ്റ് യു.പി സ്കൂളിലായിരുന്നു ക്യാമ്പ് നടന്നിരുന്നത്.
സന്ദീപ് അപസ്മാര രോഗബാധിതനാണ്.
മരുന്ന് പതിവായി കഴിക്കുന്നതാണെന്ന് ബന്ധുക്കൾ അറിയിച്ചു.
ക്യാമ്പിൻ്റെ നാലാം ദിനമായിരുന്നു ഇന്ന്.
ഉച്ചയ്ക്ക് ശേഷം ക്ഷീണം തോന്നിയ വിദ്യാർഥി വിശ്രമിക്കുകയാണെന്ന് സഹപാഠികളോട് പറഞ്ഞിരുന്നു.
എന്നാൽ വൈകുന്നേരമായിട്ടും എഴുന്നേൽക്കാതായതോടെ മണർകാട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. എങ്കിലും അര മണിക്കൂർ മുമ്പ് മരിച്ചതായി ഡോക്ടർമാർ അറിയിച്ചു.
സിന്ധുവാണ് മാതാവ്. ഒരു സഹോദരിയുണ്ട്.
മൃതദേഹം ഇൻക്വസ്റ്റിന് ശേഷം പോസ്റ്റ് മാർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
മണർകാട് പോലീസ് മേൽ നടപടികൾ സ്വീകരിച്ചു.