ക്ഷേത്രഭൂമി തര്‍ക്കം; കൊല്ലം ഓച്ചിറയില്‍ കൂട്ടത്തല്ല്; രണ്ടുപേര്‍ക്ക് പരിക്ക്



കൊല്ലം ▪️ ഓച്ചിറ ചങ്ങന്‍കുളങ്ങരയ്ക്ക് സമീപം കൂട്ടത്തല്ല്. സംഭവത്തില്‍ രണ്ടുപേര്‍ക്ക് പരിക്കേറ്റു. ഒരാളെ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുലിത്തിട ക്ഷേത്രഭൂമി സംബന്ധിച്ച തര്‍ക്കത്തില്‍ അമ്പലക്കമ്മറ്റി ഭാരവാഹികളുടെ ഇരു വിഭാഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടുകയായിരുന്നു.
ക്ഷേത്ര ഉടമസ്ഥാവകാശം സംബന്ധിച്ച് ഇരുവിഭാഗങ്ങള്‍ തമ്മില്‍ കേസ് നിലനില്‍ക്കുന്നുണ്ട്. അതിനിടെയാണ് ഇന്നലെ വീണ്ടും പ്രശ്‌നമുണ്ടായത്. കമ്പിവടികളും മരക്കഷ്ണങ്ങളുമുപയോഗിച്ചായിരുന്നു ഏറ്റമുട്ടല്‍. ഇവര്‍ക്കെതിരെ ഓച്ചിറ പൊലീസ് കേസെടുത്തു.
Previous Post Next Post