കൊടുങ്ങല്ലൂര്‍: യാത്രക്കിടയില്‍ ദമ്പതിമാര്‍ സഞ്ചരിച്ച ബുള്ളറ്റ് കത്തിനശിച്ചു. ആളപായമില്ല. മുനമ്പം സ്വദേശി ഏലസാപറമ്പില്‍ അജിലിന്റെ ബുള്ളറ്റാണ് കത്തിനശിച്ചത്. കോട്ടപ്പുറം പാലത്തില്‍ വെച്ച് വ്യാഴാഴ്ച്ച വൈകീട്ട് നാലുമണിയോടെയാണ് സംഭവം നടന്നത്. ബുള്ളറ്റിന്റെ പിറകിലിരുന്ന് യാത്രചെയ്ത അജിലിന്റെ ഭാര്യയാണ് ആദ്യം തീ ഉയരുന്നത് കണ്ടത്. തുടര്‍ന്ന് വാഹനം നിര്‍ത്തി ഇരുവരും ഇറങ്ങിയോടുകയായിരുന്നു. ബാറ്ററി വയറിലുണ്ടായ തകരാറിൽ തീ പടരാനിടയാക്കിയതെന്നാണ് നിഗമനം
യാത്രക്കിടയില്‍ ദമ്പതിമാര്‍ സഞ്ചരിച്ച ബുള്ളറ്റ് കത്തിനശിച്ചു. ആളപായമില്ല.
Jowan Madhumala
0
Tags
Top Stories