തൊഴിലുറപ്പ് തൊഴിലാളി ജോലിക്കിടയിൽ കുഴഞ്ഞുവീണ് മരിച്ചു


ഹരിപ്പാട്: തൊഴിലുറപ്പ് തൊഴിലാളി ജോലിക്കിടയിൽ കുഴഞ്ഞു വീണു മരിച്ചു.
തൃക്കുന്നപ്പുഴ ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡിൽ ലക്ഷ്മിതോപ്പിൽ അശ്വതി ഭവനത്തിൽ പൊടിയൻ(61) എന്ന തൊഴിലാളിയാണ് തൊഴിലുറപ്പ് ജോലിക്കിടെ നെഞ്ചുവേദനയുണ്ടായതിനെ തുടർന്ന് മരണപ്പെട്ടത്. ജോലിക്കിടെ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് മേറ്റിന്റെ നേതൃത്വത്തിൽ തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ലതയാണ് ഭാര്യ. അശ്വതി ഏക മകളാണ്.
Previous Post Next Post