നടന്‍ കൊച്ചുപ്രേമന്‍ അന്തരിച്ചു


68 വയസായിരുന്നു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വെച്ചാണ് അദ്ദേഹത്തിന്റെ മരണം സംഭവിച്ചത്. കെ.എസ് പ്രേമന്‍ എന്ന കൊച്ചുപ്രേമന്‍ നിരവധി സിനിമകളിലും സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്.

നാടകത്തിലൂടെ അഭിനയ രംഗത്തെത്തിയ കൊച്ചുപ്രേമന്‍ 1979ല്‍ പുറത്തിറങ്ങിയ ‘ഏഴ് നിറങ്ങള്‍’ എന്ന ചിത്രത്തിലൂടെയാണ് സിനിമയിലെത്തിയത്. തന്റേതായ ശൈലിയില്‍ പ്രേക്ഷകരെ രസിപ്പിച്ച അദ്ദേഹം നിരവധി ഹിറ്റ് സിനികളുടെ ഭാഗമായിട്ടുണ്ട്. ദില്ലിവാല രാജകുമാരന്‍ എന്ന സിനിമയാണ് ശ്രദ്ധേയമായത്.

പിന്നീട്, ഇരട്ടക്കുട്ടികളുടെ അച്ഛന്‍, തിളക്കം, ഗുരു, ലീല, തെങ്കാശിപ്പട്ടണം, കല്യാണരാമന്‍, ഛോട്ടാ മുംബൈ തുടങ്ങി 250ലധികം ചിത്രങ്ങളില്‍ അദ്ദേഹം ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. സീരിയല്‍ താരം ഗിരിജയാണ് ഭാര്യ. മകൻ: ഹരികൃഷ്ണൻ.
Previous Post Next Post