ബഫർ സോൺ; മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോ​ഗം ഇന്ന്; അമ്പൂരിയിൽ പ്രതിഷേധ സം​ഗമം; കോൺ​ഗ്രസും സമരത്തിന്


 തിരുവനന്തപുരം : ബഫർ സോൺ വിഷയത്തിൽ മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോ​ഗം ഇന്ന്. 

ആശങ്കകൾ പരിഹരിക്കാനുള്ള തുടർ നടപടികൾ സംബന്ധിച്ച് ഇന്ന് രണ്ട് നിർണായക യോ​ഗങ്ങളാണ് നടക്കുക. വൈകീട്ട് മൂന്നിന് മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗം, സുപ്രീംകോടതിയിൽ സ്വീകരിക്കേണ്ട സമീപനം ചർച്ച ചെയ്യും.

 ഉപഗ്രഹ സർവേ റിപ്പോർട്ട് സമർപ്പിക്കുന്നതിനൊപ്പം വ്യക്തിഗത വിവരങ്ങൾ അടങ്ങിയ ഫീൽഡ് റിപ്പോർട്ട് നൽകാൻ അനുവാദവും തേടും. ഫീൽഡ് സർവേ റിപ്പോർട്ട് സമർപ്പിക്കാനായി സത്യവാങ്മൂലം നൽകാനാണ് നീക്കം. ഉപഗ്രഹ സർവേ റിപ്പോർട്ടിൽ പരാതി നൽകാനുള്ള സമയ പരിധി നീട്ടാനാണ് ധരണ. റവന്യൂ, വനം, തദ്ദേശ വകുപ്പ് മന്ത്രിമാരും ഉദ്യോഗസ്ഥരും പങ്കെടുക്കും.

Previous Post Next Post