തിരുവനന്തപുരം : സംസ്ഥാനത്ത് മദ്യവില ഇന്ന് മുതൽ വർധിക്കും. 2 സ്ഥാനമാനം വില്പന നികുതിയാണ് വർധിപ്പിച്ചിരിക്കുന്നത്. സാധാരണ ബ്രാന്റുകൾക്ക് 20 രൂപവരെയാണ് വർധിക്കുക. ഏറ്റവും കുറഞ്ഞ നിരക്കിലുള്ള സർക്കാരിന്റെ മദ്യം ജവാനാണ്. ഒരു ലിറ്ററിന് 600 രൂപ ആയിരുന്ന സ്ഥാനത്ത് പത്ത് രൂപ കൂടി വർധിച്ചിട്ടുണ്ട്.
മദ്യത്തിനും ബിയറിനും വൈനിനും 2 ശതമാനം വില്പനനികുതി വർധിച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ നിയമസഭാ സമ്മേളനം പാസാക്കിയ ബില്ലിലാണ് ഗവർണർ ഒപ്പ് വെച്ചത്. ജനുവരി ഒന്ന് മുതൽ 9 ബ്രാൻഡ് മദ്യത്തിന് വില വർധിക്കുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും സാധാരണ ബ്രാൻഡ് മദ്യങ്ങൾക്ക് മാത്രമാണ് വിലവർധന ബാധകമാവുക.