കൊലപാതകത്തിന് തീവ്രവാദബന്ധം; ശ്രീനിവാസന്‍ വധക്കേസ് എന്‍ഐഎക്ക്

 പാലക്കാട്: പാലക്കാട്ട് ആര്‍എസ്എസ് മുന്‍ ജില്ലാ ശാരീരിക് ശിക്ഷക് പ്രമുഖ് എ. ശ്രീനിവാസന്റെ കൊലപാതകം എന്‍ഐഎ അന്വേഷിക്കും. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റേതാണ് ഉത്തരവ്. 

നിരോധിത സംഘടന പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ പ്രതികളായ കേസാണിത്. സംഭവത്തില്‍ എസ്ഡിപിഐ സംസ്ഥാന കമ്മിറ്റി അംഗം അമീര്‍ അലി ഉള്‍പ്പടെയുള്ളവര്‍ അറസ്റ്റിലായിരുന്നു. 

2022 ഏപ്രില്‍ 16നാണ് ശ്രീനിവാസനെ കടയില്‍ കയറി ഒരു സംഘം വെട്ടിക്കൊലപ്പെടുത്തിയത്. 

പോപ്പുലര്‍ ഫ്രണ്ട് നേതാവ് എലപ്പുള്ളി കുപ്പിയോട് എ സുബൈറിനെ കൊലപ്പെടുത്തിയതിനു പ്രതികാരമായി പിറ്റേദിവസം ശ്രീനിവാസനെ കൊലപ്പെടുത്തുകയായിരുന്നു.

Previous Post Next Post