ആലപ്പുഴചങ്ങനാശ്ശേരി റോഡിന്റെ പുനരുദ്ധാരണ പ്രവൃത്തിയുടെ ഭാഗമായി നാളെ ഗതാഗത നിയന്ത്രണം

ചങ്ങനാശ്ശേരി: ആലപ്പുഴചങ്ങനാശ്ശേരി റോഡിന്റെ പുനരുദ്ധാരണ പ്രവൃത്തിയുടെ ഭാഗമായി നിര്‍മിക്കുന്ന പണ്ടാരക്കളം ഫ്‌ളൈ ഓവറിന്റെ ഗിര്‍ഡര്‍ കോണ്‍ക്രീറ്റ് ചെയ്യുന്ന പ്രവൃത്തി ചൊവ്വാഴ്ച രാത്രി 9 മണി മുതല്‍ 12.30 മണി വരെ നടത്തും.

നിര്‍മാണം നടക്കുന്നതിനാല്‍ ഈ ഭാഗത്തുകൂടിയുള്ള ഗതാഗതം നിരോധിച്ചു.എല്ലാ വാഹനങ്ങളും നിര്‍മാണം നടക്കുന്ന സമയത്ത് പെരുന്ന-തിരുവല്ല-അമ്പലപ്പുഴ വഴിയോ പൂപ്പള്ളി-ചമ്പക്കുളം- എസ്എന്‍ കവല വഴി ആലപ്പുഴക്കും,  ആലപ്പുഴയില്‍ നിന്നുള്ള വാഹനങ്ങള്‍ അമ്പലപ്പുഴ -തിരുവല്ല വഴിയോ, എസ്എന്‍ കവല - ചമ്പക്കുളം - പൂപ്പള്ളി  വഴിയോ പോകണമെന്ന് എസി റോഡ് സീനിയര്‍ പ്രൊജക്ട് മാനേജര്‍ അറിയിച്ചു.

കൈനകരി റോഡില്‍ മട വീണ് സഞ്ചാരയോഗ്യമല്ലാത്ത  സാഹചര്യമുള്ളതിനാല്‍ ഈ റോഡിലൂടെയുള്ള ഗതാഗതം സാധ്യമല്ല.
Previous Post Next Post