ടൂറിസ്റ്റ് ബസ് കൊക്കയിലേക്ക് മറിഞ്ഞ് ഒരു വിദ്യാർത്ഥിക്ക് ദാരുണാന്ത്യം



 ഇടുക്കി : അടിമാലിയില്‍ ടൂറിസ്റ്റ് ബസ് കൊക്കയിലേക്ക് മറിഞ്ഞ് 
ഒരു വിദ്യാർത്ഥിക്ക് ദാരുണാന്ത്യം.
മലപ്പുറം സ്വദേശി മിൽഹാജാണ് മരിച്ചത്.

വളാഞ്ചേരി റീജ്യണൽ കോളേജിലെ വിദ്യാർഥികളാണ് ബസിലുണ്ടായിരുന്നത്.

നാല്‍പ്പതോളം വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. അടിമാലി മുനിയറയിലാണ് പുലർച്ചെ 1.15 ഓടെ അപകടം ഉണ്ടായത്.

ബസിനടിയിൽ കുരുങ്ങിയ നിലയിലായിരുന്നു മിൽഹാജിൻ്റെ മൃതദേഹം.

നാട്ടുകാരുടെ തിരച്ചിലാണ് മിൽഹാജിൻ്റെ മൃതദേഹം കണ്ടെത്തിയത്.


Previous Post Next Post