ചെന്നൈ : ജോലിതേടി എത്തുന്ന യുവതികൾക്ക് സിനിമയിലും ടിവി സീരിയലുകളിലും അഭിനയിപ്പിക്കാമെന്നും സ്വകാര്യ കമ്പനികളിൽ നല്ല ശമ്പളത്തിൽ ജോലി നൽകാമെന്നും വാഗ്ദാനം ചെയ്ത് ലൈംഗികവൃത്തിയിലേക്കു തള്ളിവിട്ടിരുന്ന മലയാളി യുവാവ് പിടിയിൽ.
തൃശൂർ മുരിയാട് സ്വദേശി കിരൺ കുമാർ (29) ആണ് ചെന്നൈ അണ്ണാനഗറിലെ വീട്ടിൽ നിന്ന് അറസ്റ്റിലായത്. ചെന്നൈ അണ്ണാനഗർ മൂന്നാം സ്ട്രീറ്റിലെ ഒരു വീട്ടിൽ ഇത്തരം ഇടപാടുകൾ നടക്കുന്നതായുള്ള രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്.
അവിടെയുണ്ടായിരുന്ന ഒരു വിദേശ വനിത ഉൾപ്പെടെ രണ്ടു സ്ത്രീകളെ രക്ഷപ്പെടുത്തി. കിരൺ ഇടനിലക്കാരനായി നിന്നാണ് പെൺകുട്ടികളെ അപ്പാർട്ടുമെന്റുകളിലും ബംഗ്ലാവുകളിലും കൊണ്ടുപോയിരുന്നതെന്നും കണ്ടെത്തി. കിരണിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.