ഫോർട്ട് കൊച്ചിയിൽ പുതുവർഷത്തലേന്ന് കത്തിക്കാൻ തയ്യാറാക്കിയ പാപ്പാഞ്ഞിക്ക് പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ മുഖച്ഛായ എന്ന് ആരോപണം: പ്രതിഷേധവുമായി ബിജെപി പ്രവർത്തകർ

കൊച്ചി: ലോകത്ത് വേറെ എവിടെയും ‘പാപ്പാഞ്ഞി കത്തിക്കല്‍’ ആഘോഷം കാണാനാവില്ല. അതുകൊച്ചിക്കാരുടെ സ്വന്തം. എന്നാല്‍, ഇത്തവണ പാപ്പാഞ്ഞി വിവാദത്തില്‍ പെട്ടിരിക്കുകയാണ്. ഫോര്‍ട്ട് കൊച്ചിയിലെ പരേഡ് ഗ്രൗണ്ടില്‍ പുതുവര്‍ഷത്തലേന്നു കത്തിക്കാനൊരുക്കുന്ന പാപ്പാഞ്ഞിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുഖച്ഛായ എന്നാണ് ആക്ഷേപം.ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചതോടെ മുഖച്ഛായ മാറ്റാമെന്ന് സംഘാടകര്‍ സമ്മതിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം പാപ്പാഞ്ഞിക്കു മുഖം സ്ഥാപിച്ചെങ്കിലും ഇന്നു രാവിലെയാണ് പ്രധാനമന്ത്രിയുമായുള്ള സാമ്യം ശ്രദ്ധയില്‍പെട്ടത്.
ഇതോടെ ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി പ്രവര്‍ത്തകര്‍ രംഗത്തെത്തി. പാപ്പാഞ്ഞി നിര്‍മ്മാണം നിര്‍ത്തിവച്ചതിന് പിന്നാലെ സംഘാടകരും പൊലീസും സ്ഥലത്തെത്തി. സാമ്യം യാദൃച്ഛികമാണെന്ന് സംഘാടകര്‍ വാദിച്ചെങ്കിലും ബിജെപി പ്രവര്‍ത്തകര്‍ വഴങ്ങാന്‍ കൂട്ടാക്കിയില്ല. ഒടുവില്‍ മുഖച്ഛായ മാറ്റാമെന്ന ഉറപ്പില്‍ പ്രതിഷേധം അവസാനിപ്പിക്കുകയായിരുന്നു
ഡിസംബര്‍ 12 രാത്രി 12 മണിക്കാണ് പപ്പാഞ്ഞിയെ കത്തിക്കുക. ‘പാപ്പാഞ്ഞി’ എന്നത് പോര്‍ച്ചുഗീസ് വാക്കാണ്. അതിന്റെ അര്‍ത്ഥം ‘മുത്തച്ഛന്‍’. 16, 17 നൂറ്റാണ്ടുകളില്‍ കൊച്ചിയില്‍ ഒരു പോര്‍ച്ചുഗീസ് കോട്ട നിലനിന്നിരുന്നു , ഇമ്മാനുവല്‍ കോട്ട എന്ന പേരില്‍. ഇക്കാലത്തുകൊച്ചിക്കാരുടെ മലയാളത്തില്‍ ചേര്‍ന്ന പോര്‍ച്ചുഗീസ് വാക്കാണ് പാപ്പാഞ്ഞി.
Previous Post Next Post