ആലപ്പുഴ: ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചെന്ന പരാതിയിൽ തോമസ് കെ തോമസ് എം.എൽ.എക്കും ഭാര്യ ഷേർളി തോമസിനും എതിരെ പട്ടികജാതി പീഡന നിരോധന നിയമപ്രകാരം കേസ്. നാഷനലിസ്റ്റ് മഹിളാ കോൺഗ്രസ് ആലപ്പുഴ ജില്ലാ പ്രസിഡന്റ് ആർ ബി ജിഷയെ അധിക്ഷേപിച്ചെന്ന പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. ഈ മാസം 9ന് ഹരിപ്പാട്ട് നടന്ന എൻ.സി.പി ഫണ്ട് സമാഹരണ യോഗത്തിനിടെയായിരുന്നു സംഭവം. ഹരിപ്പാട് പൊലീസാണ് കേസെടുത്തത്. തോമസ് കെ തോമസ് എം.എൽ.എ ഒന്നാം പ്രതിയും ഭാര്യ രണ്ടാം പ്രതിയുമാണ്.
ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചു.. തോമസ് കെ തോമസ് എം.എൽ.എക്കും ഭാര്യയ്ക്കുമെതിരെ കേസ്…
Jowan Madhumala
0