അയ്യപ്പൻ പ്രകൃതി വിരുദ്ധ സന്തതി ,അയ്യപ്പസ്വാമിയെ അധിക്ഷേപിച്ച് ഫേസ്ബുക്ക് കുറിപ്പ് C P I M പ്രാദേശിക നേതാവ് കുരുക്കിൽ



ആലപ്പുഴ: ശബരിമല അയ്യപ്പസ്വാമിയെ അധിക്ഷേപിച്ച് ആലപ്പുഴയിലെ സിപിഎം പ്രാദേശിക നേതാവ്. തകഴി മുണ്ടകപ്പാടം ബ്രാഞ്ച് സെക്രട്ടറി കെ. മുകുന്ദനാണ് അയ്യപ്പസ്വാമിയെ അധിക്ഷേപിച്ച് ഫേസ്ബുക്ക് കുറിപ്പ് പ്രചരിപ്പിച്ചത്. സംഭവത്തിനെതിരെ പ്രതിഷേധം ശക്തമായതോടെ പോസ്റ്റ് പിൻവലിച്ച് ഇയാൾ മാപ്പു പറഞ്ഞു.
തകഴി മുണ്ടകപ്പാടം ബ്രാഞ്ച് സെക്രട്ടറിയായ കെ മുകുന്ദൻ ശബരിമല അയ്യപ്പ സ്വാമിയെയും ഹിന്ദു സമൂഹത്തെയും അധിക്ഷേപിക്കുന്ന തരത്തിലായിരുന്നു കഴിഞ്ഞ ദിവസം ഫേസ്ബുക്ക് പോസ്റ്റ് പങ്കുവച്ചത്. ആണും പെണ്ണും ചേർന്ന അയ്യപ്പൻ പ്രകൃതി വിരുദ്ധ സന്തതിയാണെന്നും അയ്യപ്പ പൂജ തട്ടിപ്പാണെന്നുമായിരുന്നു സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ ഫേസ്ബുക്ക് പോസ്റ്റ്.


വിദ്വേഷ പരാമർശത്തിനെതിരെ പ്രതിഷേധം ശക്തമായതോടെ ഇയാൾ പോസ്റ്റ് പിൻവലിച്ച് തടിയൂരാനുള്ള ശ്രമം നടത്തി. മാപ്പ് പറഞ്ഞ് പുതിയ പോസ്റ്റും പങ്കുവച്ചു. സംഭവം വിവാദമായതോടെ സാമൂഹ്യ പ്രവർത്തകനായ പ്രശാന്ത് ഇയാൾക്കെതിരെ പോലീസിൽ പരാതി നൽകിയിട്ടുണ്ട്
Previous Post Next Post