വൈദ്യുതാഘാതമേറ്റ് മരണം മുന്നിൽക്കണ്ട അണ്ണാറക്കണ്ണന് പ്രഥമശുശ്രൂഷ നൽകി ജീവിതത്തിലേക്ക് തിരികെയെത്തിച്ച കെ എസ് ഇ ബി ജീവനക്കാർക്ക് അഭിനന്ദനപ്രവാഹം. അണ്ണാറക്കണ്ണന് പ്രഥമശുശ്രൂഷ നൽകുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതോടെ മുഖ്യധാരാ മാധ്യമങ്ങളും അതേറ്റെടുത്തുകഴിഞ്ഞു.
കെ എസ് ഇ ബി ശൂരനാട് സെക്ഷനിലെ ലൈൻ മെൻ ആയ രഘു സിയും ബിജു ജിയുമാണ് കഥയിലെ നായകർ. ഇക്കഴിഞ്ഞ ബുധനാഴ്ച ഔദ്യോഗിക കർത്തവ്യ നിർവ്വഹണത്തിനിടെയാണ് ട്രാൻസ്ഫോർമറിൽ നിന്ന് ഷോക്കേറ്റു വീണ് ബോധം നഷ്ടപ്പെട്ട അണ്ണാറക്കണ്ണൻ ഇവരുടെ ശ്രദ്ധയിൽപ്പെട്ടത്. ഉടൻ തന്നെ പ്രഥമശുശ്രൂഷ നൽകുകയായിരുന്നു.
സഹപ്രവർത്തകർ റെക്കോഡ് ചെയ്ത വീഡിയൊയാണ് സോഷ്യൽ മീഡിയയിൽ വൈറലായത്.