✍️ ജോവാൻ മധുമല
പാമ്പാടി : പാമ്പാടി പോലീസിന് ബിഗ് സല്യൂട്ട് പാമ്പാടിയിലെയും കറുകച്ചാലിലെയും സ്വർണ്ണക്കടകളിൽ പട്ടാപ്പകൽ മോഷണം നടത്തിയ പ്രതിയെ പാമ്പാടി S H O സുവർണ്ണ കുമാറിൻ്റെയും S I ലെബി മോൻ്റെയും നേതൃത്തത്തിൽ അറസ്റ്റ് ചെയ്തു ഇളം കാട് സ്വദേശിയാണ് അറസ്റ്റിലായത് പ്രതിയെ പാമ്പാടി സ്റ്റേഷനിൽ എത്തിച്ച് ചോദ്യം ചെയ്തു വരുന്നു
സ്വർണം മേടിക്കാൻ എന്ന വ്യാജേന കടയിൽ എത്തി പാമ്പാടിയിലെയും, കറുകച്ചാലിലെയും ജ്യൂവലറികളിൽ ആഭരണം കവർന്നു
മുണ്ടക്കയം ഇളംകാട് ടോപ്പ് സ്വദേശി എൻ.ആർ അജീഷ് ആണ് പാമ്പാടി പോലീസിൻ്റെ പിടിയിലായത്.
മെഡിക്കൽ റപ്രസൻ്റേറ്റീവായ ഇയാൾ കടുത്ത സാമ്പത്തീക ബാധ്യതയെ തുടർന്നാണ് മോഷണങ്ങൾ നടത്തിയതെന്ന് പോലീസിനോട് വെളിപ്പെടുത്തി.
പാമ്പാടിയിലെ കയ്യാലപ്പറമ്പിൽ ജൂവലറിയിൽ നിന്നും നാലരപവന്റെ സ്വർണമാലയുമായിട്ടാണ് ഇയാൾ കടന്ന് കളഞ്ഞത്.
കറുകച്ചാലിലെ സ്വർണാഭരണക്കടയിൽ നിന്നും സമാനമായ രീതിയിലായിരുന്നു തുടർന്നും മോഷണം നടത്തിയത്.
സ്വർണ മാലകളുമായി ഓടി രക്ഷപ്പെടുന്ന യുവാവിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നിരുന്നു..
ഇത് കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തിയത്.
കൂടുതൽ വിവരങ്ങൾ പിന്നാലെ