✍️ജോവാൻ മധുമല
കോട്ടയം : വീടിനുള്ളിൽ കഞ്ചാവ് ഒളിപ്പിച്ച് വില്പന നടത്തിയ കേസില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.
മണർകാട് കുഴിപ്പുരിയിടം ഭാഗത്ത് മാമുണ്ടയിൽ വീട്ടിൽ പ്രിൻസ് മാത്യുവിനെ(24)യാണ് മണർകാട് പോലീസ് അറസ്റ്റ് ചെയ്തത്.
വീടിനുള്ളിൽ കഞ്ചാവ് ഒളിപ്പിച്ച് വിൽപ്പന നടത്തുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവുമായി ഇയാളെ പിടികൂടുന്നത്. ഇയാളുടെ വീടിനുള്ളിൽ പ്രത്യേക സ്ഥലത്ത് കവറിനുള്ളിൽ ഒളിപ്പിച്ച നിലയിൽ 126 ഗ്രാം കഞ്ചാവ് കണ്ടെടുക്കുകയായിരുന്നു. ചോദ്യം ചെയ്യലിൽ ഇയാൾ എറണാകുളത്തു നിന്നും കഞ്ചാവ് വാങ്ങി സ്കൂളുകൾ കേന്ദ്രീകരിച്ച് വിൽപ്പന നടത്താനായി വീട്ടിൽ സൂക്ഷിച്ചതാണെന്ന് പോലീസിനോട് പറഞ്ഞു.
മണർകാട് സ്റ്റേഷൻ എസ്.എച്ച്.ഓ അനിൽ ജോർജ്, എസ്.ഐ ഷെമീർഖാൻ, സുരേഷ് കെ.ആർ, സി.പി.ഓ മാരായ വിനോദ് വി.റ്റി, രഞ്ജിനി എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.