ദേവസ്വം ബോർഡിന്റെ ഒട്ടുമിക്ക ക്ഷേത്രങ്ങളിലും ജാതിഭ്രാന്ത് കൊടികുത്തി വാഴുന്നു ,സവർണ്ണ മാടമ്പികൾ അഴിഞ്ഞാടുന്നു ,ശബരിമല അടക്കം ഉള്ള ക്ഷേത്രങ്ങളിൽ ജാതി വേർതിരിവ് ,,, രൂക്ഷ വിമർശനവുമായി S N D P മുഖപത്രം യോഗനാദം


✍️ ജോവാൻ മധുമല
കോട്ടയം: ശബരിമല മേല്‍ശാന്തി നിയമനത്തിലെ ജാതി വ്യവസ്ഥ ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ ഹൈക്കോടതി വാദം കേള്‍ക്കെ സംസ്ഥാന സര്‍ക്കാരിനും ദേവസ്വം ബോര്‍ഡിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി എസ്എന്‍ഡിപി യോഗം മുഖപത്രം. ഡിസംബര്‍ 15ന് പ്രസിദ്ധീകരിച്ച യോഗനാദം മുഖപ്രസംഗത്തില്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലെ ക്ഷേത്രങ്ങളില്‍ ഇപ്പോഴും തുടരുന്ന ജാതി വിവേചനങ്ങള്‍ എണ്ണിയെണ്ണി പറയുന്നുണ്ട്. ശബരിമല മേല്‍ശാന്തി മലയാള ബ്രാഹ്മണനായിരിക്കണം എന്ന ദേവസ്വം ബോര്‍ഡ് നിലപാടില്‍ മാറ്റമുണ്ടാകില്ലെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് യോഗനാദത്തിന്റെ വിമര്‍ശനം.

തന്നെ തേടിവരുന്ന മനുഷ്യനോട് അത് നീ തന്നെയാകുന്നു എന്ന് പറയുന്ന ഉപനിഷത്ത് സൂക്തമായ തത്വമസിയാണ് ശബരീശന്റെ ആപ്തവാക്യം. ഭക്തനും ദൈവവും ഒന്നാകുന്ന അയ്യപ്പ സന്നിധിയില്‍ ജാതിക്കും മതത്തിനും ഒരു പ്രസക്തിയുമില്ല. എന്നാല്‍ ശബരിമല ഭരിക്കുന്ന തിരുവതാംകൂര്‍ ദേവസ്വം ബോര്‍ഡിനാകട്ടെ ജാതിയാണ് എല്ലാം. ശബരിമല മേല്‍ശാന്തി പദവിയിലേക്ക് മലയാള ബ്രാഹ്മണരെ മാത്രമാണ് ദേവസ്വം ബോര്‍ഡ് ഒരു വര്‍ഷത്തേക്ക് നിയമിക്കുന്നത്. ഇത്തരം ജാതിവിവേചനം ഭരണഘടനാ വിരുദ്ധമാണെന്ന് 2002ല്‍ സുപ്രീം കോടതി വിധിച്ചിട്ടുണ്ട്. 2014ല്‍ കേരളത്തിലെ അഞ്ച് ദേവസ്വം ബോര്‍ഡുകളിലെ ഒരു നിയമനത്തിലും ജാതി പരിഗണിക്കരുതെന്ന് അന്നത്തെ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ട്,' യോഗം നാദം ചൂണ്ടിക്കാട്ടുന്നു.

കേരളത്തിലെ അഞ്ച് ദേവസ്വം ബോര്‍ഡുകളിലെ പ്രധാനപ്പെട്ട ഒരു ക്ഷേത്രത്തിലും അവര്‍ണ വിഭാഗക്കാര്‍ മേല്‍ശാന്തി പോയിട്ട് കീഴ് ശാന്തിയോ കഴകക്കാരനോ പോലും ആയിട്ടില്ല. കീഴ് വഴക്കം, പാരമ്പര്യം, കാരായ്മ, താല്‍ക്കാലിക നിയമനം തുടങ്ങിയ ന്യായങ്ങളാണ് അബ്രാഹ്മണരെ ഈ ജോലിയില്‍ നിന്ന് അകറ്റി നിര്‍ത്താന്‍ ഇക്കാലത്തും പറയുന്നത്. ഏറ്റുമാനൂര്‍, വൈക്കം ക്ഷേത്രങ്ങളില്‍ കീഴ് ജാതിക്കാര്‍ വരുമെന്നതിനാല്‍ കഴകം തസ്തികകള്‍ പോലും ഒഴിച്ചിടുകയാണ്,' എസ്എന്‍ഡിപി മുഖപത്രം വെളിപ്പെടുത്തി.
'സവര്‍ണ മാടമ്പിമാര്‍ക്ക് കാലം മാറിയത് മനസിലായിട്ടില്ല'; ശബരിമലയില്‍ അടക്കം ജാതിഭ്രാന്ത് കൊടികുത്തി വാഴുന്നെന്ന് എസ്എന്‍ഡിപി മുഖപത്രം ശബരിമല മേല്‍ശാന്തി മലയാള ബ്രാഹ്മണനായിരിക്കണം എന്ന ദേവസ്വം ബോര്‍ഡ് നിലപാടില്‍ മാറ്റമുണ്ടാകില്ലെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് യോഗനാദത്തിന്റെ വിമര്‍ശനം. 17 Dec 2022 5:49 PM റിപ്പോർട്ടർ നെറ്റ്‌വർക്ക് കോഴിക്കോട്: ശബരിമല മേല്‍ശാന്തി നിയമനത്തിലെ ജാതി വ്യവസ്ഥ ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ ഹൈക്കോടതി വാദം കേള്‍ക്കെ സംസ്ഥാന സര്‍ക്കാരിനും ദേവസ്വം ബോര്‍ഡിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി എസ്എന്‍ഡിപി യോഗം മുഖപത്രം. ഡിസംബര്‍ 15ന് പ്രസിദ്ധീകരിച്ച യോഗനാദം മുഖപ്രസംഗത്തില്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലെ ക്ഷേത്രങ്ങളില്‍ ഇപ്പോഴും തുടരുന്ന ജാതി വിവേചനങ്ങള്‍ എണ്ണിയെണ്ണി പറയുന്നുണ്ട്. ശബരിമല മേല്‍ശാന്തി മലയാള ബ്രാഹ്മണനായിരിക്കണം എന്ന ദേവസ്വം ബോര്‍ഡ് നിലപാടില്‍ മാറ്റമുണ്ടാകില്ലെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് യോഗനാദത്തിന്റെ വിമര്‍ശനം. Also Read - കോഴിക്കോട് കോർപറേഷനിൽ മാധ്യമ പ്രവർത്തക‍ർക്ക് നേരെ കയ്യേറ്റം; അക്രമം ദൃശ്യങ്ങൾ ചിത്രീകരിക്കുന്നതിനിടെ 'തന്നെ തേടിവരുന്ന മനുഷ്യനോട് അത് നീ തന്നെയാകുന്നു എന്ന് പറയുന്ന ഉപനിഷത്ത് സൂക്തമായ തത്വമസിയാണ് ശബരീശന്റെ ആപ്തവാക്യം. ഭക്തനും ദൈവവും ഒന്നാകുന്ന അയ്യപ്പ സന്നിധിയില്‍ ജാതിക്കും മതത്തിനും ഒരു പ്രസക്തിയുമില്ല. എന്നാല്‍ ശബരിമല ഭരിക്കുന്ന തിരുവതാംകൂര്‍ ദേവസ്വം ബോര്‍ഡിനാകട്ടെ ജാതിയാണ് എല്ലാം. ശബരിമല മേല്‍ശാന്തി പദവിയിലേക്ക് മലയാള ബ്രാഹ്മണരെ മാത്രമാണ് ദേവസ്വം ബോര്‍ഡ് ഒരു വര്‍ഷത്തേക്ക് നിയമിക്കുന്നത്. ഇത്തരം ജാതിവിവേചനം ഭരണഘടനാ വിരുദ്ധമാണെന്ന് 2002ല്‍ സുപ്രീം കോടതി വിധിച്ചിട്ടുണ്ട്. 2014ല്‍ കേരളത്തിലെ അഞ്ച് ദേവസ്വം ബോര്‍ഡുകളിലെ ഒരു നിയമനത്തിലും ജാതി പരിഗണിക്കരുതെന്ന് അന്നത്തെ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ട്,' യോഗം നാദം ചൂണ്ടിക്കാട്ടുന്നു


 'കേരളത്തിലെ അഞ്ച് ദേവസ്വം ബോര്‍ഡുകളിലെ പ്രധാനപ്പെട്ട ഒരു ക്ഷേത്രത്തിലും അവര്‍ണ വിഭാഗക്കാര്‍ മേല്‍ശാന്തി പോയിട്ട് കീഴ് ശാന്തിയോ കഴകക്കാരനോ പോലും ആയിട്ടില്ല. കീഴ് വഴക്കം, പാരമ്പര്യം, കാരായ്മ, താല്‍ക്കാലിക നിയമനം തുടങ്ങിയ ന്യായങ്ങളാണ് അബ്രാഹ്മണരെ ഈ ജോലിയില്‍ നിന്ന് അകറ്റി നിര്‍ത്താന്‍ ഇക്കാലത്തും പറയുന്നത്. ഏറ്റുമാനൂര്‍, വൈക്കം ക്ഷേത്രങ്ങളില്‍ കീഴ് ജാതിക്കാര്‍ വരുമെന്നതിനാല്‍ കഴകം തസ്തികകള്‍ പോലും ഒഴിച്ചിടുകയാണ്,' എസ്എന്‍ഡിപി മുഖപത്രം വെളിപ്പെടുത്തി.

 


കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെ പ്രമുഖ ക്ഷേത്രങ്ങളില്‍ ജാതിഭ്രാന്ത് കൊടി കുത്തി വാഴുകയാണ്. തൃപ്പൂണിത്തുറ പൂര്‍ണത്രയീശ ക്ഷേത്രത്തില്‍ ആനപ്പുറത്ത് കയറുന്നവര്‍ക്കും പൂണൂല്‍ വേണം. നമസ്‌കാര മണ്ഡപത്തില്‍ ബ്രാഹ്മണര്‍ക്ക് മാത്രമേ നമസ്‌കരിക്കാനാകൂ. 20,000 രൂപ നല്‍കി പാപമോചനത്തിന് ബ്രാഹ്മണന്റെ കാലുകഴുകിച്ചൂട്ട് നടത്തുന്ന വഴിപാട് പോലും ഇവിടെ നടക്കുന്നുണ്ട്,' യോഗനാദം മുഖപ്രസംഗം വെളിപ്പെടുത്തി.'കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെ കണ്‍ട്രോള്‍ ക്ഷേത്രങ്ങളായ തൃശൂര്‍ തിരുവമ്പാടി, പാറമേക്കാവ്, ശങ്കരന്‍കുളങ്ങര ക്ഷേത്രങ്ങളിലെ ഭരണസമിതിയിലോ പൊതുസമിതിയിലോ ഈഴവരാദി പിന്നാക്ക സമുദായങ്ങള്‍ക്ക് അംഗത്വം പോലും നല്‍കില്ല. ഇതിനെതിരെ പല തവണ കോടതിവിധികളുണ്ടായിട്ടും സാംസ്‌കാരിക തലസ്ഥാനത്തെ സവര്‍ണ മാടമ്പിമാര്‍ക്ക് കാലം മാറിയത് മനസിലാകുന്നില്ല. കര്‍ശന നടപടികളെടുക്കാന്‍ ദേവസ്വം ബോര്‍ഡിനും സര്‍ക്കാരിനും മുട്ടുവിറയ്ക്കുകയും ചെയ്യും. പ്രബുദ്ധ കേരളമെന്ന് അഭിമാനിക്കാന്‍ തക്ക കാര്യങ്ങളൊന്നും ഇവിടെയില്ലെന്ന യാഥാര്‍ത്ഥ്യം ഇനിയെങ്കിലും മലയാളികള്‍ തിരിച്ചറിയണം,' എഡിറ്റോറിയല്‍ വ്യക്തമാക്കി

.


 ബ്രാഹ്മണര്‍ വിശേഷിച്ച് നമ്പൂതിരി സമൂഹത്തിലെ പുതിയ തലമുറ പൗരോഹിത്യത്തില്‍ നിന്ന് അകലുകയാണ്. ഉന്നത വിദ്യാഭ്യാസമുള്ള തലമുറയ്ക്ക് ഈ ജോലിയോട് താല്‍പര്യമില്ല. കഴിവും പാണ്ഡിത്യവുമുള്ള ധാരാളം അബ്രാഹ്മണര്‍ ഈ രംഗത്തുണ്ട്. അവര്‍ക്ക് മാന്യമായ അവസരമൊരുക്കിയില്ലെങ്കില്‍ ഭാവിയില്‍ ഇവരും ഈ മേഖലയില്‍ നിന്ന് അകന്നുപോകും.നൂറ്റാണ്ട് കഴിഞ്ഞിട്ടും ജാതിയുടെ നീരാളിപ്പിടുത്തത്തില്‍ നിന്ന് കേരളം മുക്തമായിട്ടില്ലെന്ന് പറയേണ്ടി വരുന്നത് നിരാശാജനകമാണ്. ശബരിമല അയ്യപ്പ ക്ഷേത്രത്തിലെ മേല്‍ ശാന്തി നിയമനത്തില്‍ തിരുവതാംകൂര്‍ ദേവസ്വം ബോര്‍ഡ് അനുവര്‍ത്തിക്കുന്ന പിന്തിരിപ്പന്‍ നിലപാട് പച്ചയായ ജാതി വിവേചനമാണ്. അയിത്തമാണ്. ഇത് തിരുത്താനുള്ള ബാധ്യത സംസ്ഥാന സര്‍ക്കാരും കേരള സമൂഹവും ഏറ്റെടുക്കണമെന്നും യോഗനാദം എഡിറ്റോറിയലില്‍ കൂട്ടിച്ചേര്‍ക്കുന്നു.യോഗനാദം മുഖപ്രസംഗത്തിന്‍റെ പൂർണരൂപംസഹസ്രാബ്ദങ്ങളായി​ ഇന്ത്യൻ ജനസമൂഹത്തി​ന്റെ ശാപമാണ് ജാതി​വ്യവസ്ഥ. കാലം മാറി​യിട്ടും ലോകം ഇത്ര പുരോഗമി​ച്ചി​ട്ടും അവർണ ജനതയോടുള്ള വി​വേചനങ്ങളും അവഹേളനങ്ങളും അഭംഗുരം തുടരുകയാണ്. സർക്കാരുകളും സർക്കാർ സംവി​ധാനങ്ങളും നീതി​ന്യായ വ്യവസ്ഥകളും അതി​ൽനി​ന്ന് മുക്തമല്ല. സുപ്രീംകോടതി​ വി​ധി​കളും സർക്കാർ ഉത്തരവുകളുമൊന്നും ഇത്തരം വി​വേചനങ്ങൾക്ക് അന്ത്യം കുറി​ക്കുന്നുമി​​ല്ല.ജനകോടി​കൾ ഒഴുകി​യെത്തുന്ന ശബരി​മല അയ്യപ്പ ക്ഷേത്രത്തി​ന്റെ മേൽശാന്തി​യോളം ആദരണീയമായ ഒരു പൗരോഹി​ത്യപദവി​ ഇന്ത്യയി​ൽ വേറെയി​ല്ല. തന്നെ തേടിവരുന്ന മനുഷ്യനോട് അത് നീ തന്നെയാകുന്നു എന്ന് പറയുന്ന ഉപനി​ഷത്ത് സൂക്തമായ തത്വമസി​യാണ് ശബരീശന്റെ ആപ്തവാക്യം. ഭക്തനും ദൈവവും ഒന്നാകുന്ന അയ്യപ്പസന്നി​ധി​യി​ൽ ജാതി​ക്കും മതത്തി​നും ഒരു പ്രസക്തി​യുമി​ല്ല. എന്നാൽ ശബരി​മല ഭരി​ക്കുന്ന തി​രുവിതാംകൂർ ദേവസ്വം ബോർഡി​നാകട്ടെ ജാതി​യാണ് എല്ലാം.ശബരി​മല മേൽശാന്തി​ പദവി​യി​ലേക്ക് മലയാള ബ്രാഹ്മണരെ മാത്രമാണ് ദേവസ്വം ബോർഡ് ഒരു വർഷത്തേക്ക് നി​യമി​ക്കുന്നത്. ഇത്തരം ജാതി​വി​വേചനം ഭരണഘടനാ വി​രുദ്ധമാണെന്ന് 2002ൽ സുപ്രീംകോടതി​ വി​ധി​ച്ചി​ട്ടുണ്ട്. 2014ൽ കേരളത്തി​ലെ അഞ്ച് ദേവസ്വം ബോർഡുകളിലെ ഒരു നി​യമനത്തി​ലും ജാതി​ പരി​ഗണി​ക്കരുതെന്ന് അന്നത്തെ ഉമ്മൻചാണ്ടി​ സർക്കാർ ഉത്തരവി​ട്ടി​ട്ടുണ്ട്. പക്ഷേ ഇതൊന്നും തങ്ങൾക്ക് ബാധകമല്ലെന്ന വി​ധം ഈ വി​ഷയവുമായി​ ഒരു ബന്ധവുമി​ല്ലാത്ത ഹൈകോടതി​ ഉത്തരവും പൊക്കി​പ്പി​ടി​ച്ച് ദേവസ്വം ബോർഡ് ധി​ക്കാരം തുടരുകയും ചെയ്യുന്നു. ബ്രാഹ്മണ്യം ജന്മസി​ദ്ധമാണെന്ന മൂഢവി​ശ്വാസത്തി​ലാണ് ഇക്കൂട്ടർ. ഇത് നി​ലനി​റുത്താനായി​ പലവി​ധ തന്ത്രങ്ങളാണ് അലംബി​ക്കുന്നത്. ദേവസ്വം ബോർഡ് സ്വയംഭരണ സ്ഥാപനമെന്ന ന്യായം പറഞ്ഞ് ഇക്കാര്യത്തി​ൽ ഇടപെടാൻ മടിക്കുകയായിരുന്നു ഇത്രയും കാലം സംസ്ഥാനം ഭരിച്ച വിവിധ സർക്കാരുകൾ. കേരളത്തി​ന്റെ നവോഥാന മൂല്യങ്ങൾക്ക് തന്നെ ബോർഡ് നി​ലപാട് അപമാനകരമാണെന്ന് പിണറായി സർക്കാരെങ്കിലും തി​രി​ച്ചറി​യണം.കേരളത്തി​ലെ അഞ്ച് ദേവസ്വം ബോർഡുകളി​ലെ പ്രധാനപ്പെട്ട ഒരു ക്ഷേത്രത്തി​ലും അവർണ വി​ഭാഗക്കാർ മേൽശാന്തി​ പോയി​ട്ട് കീഴ്ശാന്തി​യോ കഴകക്കാരനോ പോലും ആയി​ട്ടി​ല്ല. ശബരി​മല കൂടാതെ ഏറ്റുമാനൂർ, വൈക്കം, തി​രുവല്ല, കോട്ടയം തി​രുനക്കര, തൃപ്പൂണി​ത്തുറ, വടക്കുംനാഥൻ, കൊടുങ്ങല്ലൂർ, ചോറ്റാനി​ക്കര, ഗുരുവായൂർ, കൂടൽമാണി​ക്യം ക്ഷേത്രങ്ങളി​ലെല്ലാം ഇതാണ് അവസ്ഥ. 2002 മുതൽ തി​രുവി​താംകൂർ ദേവസ്വം ബോർഡി​ൽ അബ്രാഹ്മണരായ ശാന്തി​ക്കാരുണ്ട്. കൊച്ചി​ൻ, മലബാർ ദേവസ്വങ്ങളി​ൽ 2015ലാണ് ഇവരെത്തി​യത്. ഗുരുവായൂർ, കൂടൽമാണി​ക്യം ദേവസ്വങ്ങളി​ൽ മരുന്നി​ന് പോലും ഒരാളി​ല്ല. കീഴ്‌വഴക്കം, പാരമ്പര്യം, കാരായ്മ, താൽകാലിക നി​യമനം തുടങ്ങി​യ ന്യായങ്ങളാണ് അബ്രാഹ്മണരെ ഈ ജോലി​യി​ൽനി​ന്ന് അകറ്റി​ നിറുത്താൻ ഇക്കാലത്തും പറയുന്നത്.ശബരിമലയിൽ മേൽശാന്തിയെ കൂടാതെ ഉൾകഴകം എന്ന പേരിൽ ദേവസ്വം ബോർഡിന്റെ തന്നെ കീഴ്ശാന്തി തസ്തികയുണ്ട്. സീനിയോറിറ്റിയുടെ പേരിൽ വർഷാവർഷം നടക്കുന്ന ഈ നിയമനത്തിനും അബ്രാഹ്മണരെ പരിഗണിക്കാറില്ല. ഏറ്റുമാനൂർ, വൈക്കം ക്ഷേത്രങ്ങളിൽ കീഴ്ജാതിക്കാർ വരുമെന്നതിന്റെ പേരിൽ കഴകം തസ്തികകൾ പോലും ഒഴിച്ചിടുകയാണ് പതിവ്.കൊച്ചിൻ ദേവസ്വം ബോർഡിന്റെ പ്രമുഖ ക്ഷേത്രങ്ങളിലാകട്ടെ ജാതിഭ്രാന്ത് കൊടികുത്തി വാഴുകയാണ്. തൃപ്പൂണിത്തുറ പൂർണത്രയീശ ക്ഷേത്രത്തിൽ ആനപ്പുറത്ത് കയറുന്നവർക്കും പൂണൂൽ വേണം. നമസ്കാര മണ്ഡപത്തിൽ ബ്രാഹ്മണർ മാത്രമേ നമസ്കരിക്കാവൂ. ശ്രീകോവിലിനുള്ളിൽ തന്ത്രിക്കും മേൽശാന്തിക്കും മാത്രമാണ് പ്രവേശനം. തിടപ്പള്ളിയിലും അങ്ങനെ തന്നെ. 20,000 രൂപ നൽകി പാപമോചനത്തിന് ബ്രാഹ്മണന്റെ കാലുകഴുകിച്ചൂട്ടു നടത്തുന്ന വഴിപാട് പോലും ഇവിടെ നടക്കുന്നുണ്ട്. വടക്കുംനാഥൻ ക്ഷേത്രത്തിലും തിരുവില്വാമലയിലും ഇതൊക്കെ തന്നെയാണ് കീഴ്‌വഴക്കം.പല പ്രമുഖ ക്ഷേത്രങ്ങളിലും തന്ത്രിസ്ഥാനവും മേൽശാന്തി പദവിയും കാരായ്മയാണ്. അതായത് പ്രത്യേക കുടുംബത്തിന് പാരമ്പര്യാവകാശമാണ്. ശ്രീകോവിലുകൾ അബ്രാഹ്മണർക്ക് അപ്രാപ്യമാക്കുന്ന മറ്റൊരു സംവിധാനമാണിത്. പ്രത്യേക കുടുംബങ്ങളിൽ അനന്തരാവകാശികൾ ഇല്ലെങ്കിലോ പദവി വേണ്ടെന്ന് വയ്ക്കുകയോ ചെയ്താൽ മാത്രമാണ് ഈ തസ്തികളിലേക്ക് മറ്റുള്ളവരെ നിയമിക്കൂ. കാരായ്മ സമ്പ്രദായം എടുത്തുകളയേണ്ട കാലമായെന്ന് ദേവസ്വം ബോർഡുകൾ തിരിച്ചറിയണം.പൂജാരിമാരുടെ കാര്യം ഇങ്ങനെയാണെങ്കിൽ കൊച്ചിൻ ദേവസ്വം ബോർഡിന്റെ കൺട്രോൾ ക്ഷേത്രങ്ങളായ പ്രശസ്തമായ തൃശൂർ തിരുവമ്പാടി, പാറമേക്കാവ്, ശങ്കരൻകുളങ്ങര ക്ഷേത്രങ്ങളിൽ സ്ഥിതി ഇതിലും ദയനീയമാണ്. ഈ ക്ഷേത്രങ്ങളിലെ ഭരണസമിതിയിലോ പൊതുസമിതിയിലോ ഈഴവരാദി പിന്നാക്ക സമുദായങ്ങൾക്ക് അംഗത്വം പോലും നൽകില്ല. ഇതിനെതിരെ പലതവണ കോടതിവിധികളുണ്ടായിട്ടും സാംസ്കാരിക തലസ്ഥാനത്തെ സവർണമാടമ്പിമാർക്ക് കാലം മാറിയത് മനസിലാകുന്നില്ല. കർശന നടപടികളെടുക്കാൻ ദേവസ്വം ബോർഡിനും സർക്കാരിനും മുട്ടുവിറക്കുകയും ചെയ്യും.മേൽപ്പറഞ്ഞവയെല്ലാം സർക്കാരിന് പരോക്ഷമായി നിയന്ത്രണമുള്ള ദേവസ്വം ബോർഡുകളുമായി ബന്ധപ്പെട്ട ക്ഷേത്രങ്ങളിലെ കാര്യങ്ങളാണെങ്കിൽ കോടികൾ വരുമാനമുള്ള പല കുടുംബ, സ്വകാര്യക്ഷേത്രങ്ങളിൽ നടക്കുന്നത് പച്ചയായ ജാതിക്കളി തന്നെയാണ്. അടിച്ചുതളിക്കാരൊഴികെ മറ്റൊരു തസ്തികകളിലും ഇവിടെ അവർണരെ പരിഗണിക്കുന്ന പതിവില്ല. പ്രബുദ്ധ കേരളമെന്ന് അഭിമാനിക്കാൻ തക്ക കാര്യങ്ങളൊന്നും ഇവിടെയില്ലെന്ന യാഥാർഥ്യം ഇനിയെങ്കിലും മലയാളികൾ തിരിച്ചറിയണം.ബ്രാഹ്മണർ വിശേഷിച്ച് നമ്പൂതിരി സമൂഹത്തിലെ പുതിയ തലമുറ പൗരോഹിത്യത്തിൽ നിന്ന് അകലുകയാണ്. ഉന്നത വിദ്യാഭ്യാസമുള്ള തലമുറയ്ക്ക് ഈ ജോലിയോട് താത്പര്യമില്ല. വിദ്യാസമ്പന്നരായ ബ്രാഹ്മണ യുവതികൾക്ക് പുരോഹിതരായ യുവാക്കളെ വിവാഹം കഴിക്കാനും താത്പര്യമില്ലത്രെ. സാമ്പത്തിക, സാമൂഹിക പ്രശ്നങ്ങളും ജോലിയുടെ കാഠിന്യവും അസമയത്തുള്ള ജോലിക്രമവും മറ്റുമാകാം കാരണം. ഈ യാഥാർത്ഥ്യം കണക്കിലെടുത്താൽ പകരം മറ്റുള്ളവർ വന്നേ തീരൂ. കഴിവും പാണ്ഡിത്യവുമുള്ള ധാരാളം അബ്രാഹ്മണർ ഈ രംഗത്തുണ്ട്. അവർക്ക് മാന്യമായ അവസരമൊരുക്കിയില്ലെങ്കിൽ ഭാവിയിൽ ഇവരും ഈ മേഖലയിൽ നിന്ന് അകന്നുപോകും.ജാതിവിവേചനങ്ങൾക്കെതിരെ ലോകാരാദ്ധ്യനായ ശ്രീനാരായണ ഗുരുദേവനും മഹാത്മ അയ്യങ്കാളിയും പോലുള്ള മഹാരഥന്മാരുടെ പോരാട്ടം നടന്ന മണ്ണാണിത്. നൂറ്റാണ്ടു കഴിഞ്ഞിട്ടും ജാതിയുടെ നീരാളിപ്പിടുത്തത്തിൽ നിന്ന് കേരളം മുക്തമായിട്ടില്ലെന്ന് പറയേണ്ടിവരുന്നത് നിരാശാജനകമാണ്. ശബരിമല അയ്യപ്പക്ഷേത്രത്തിലെ മേൽശാന്തി നിയമനത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് അനുവർത്തിക്കുന്ന പിന്തിരിപ്പൻ നിലപാട് പച്ചയായ ജാതിവിവേചനമാണ്. അയിത്തമാണ്. ഇത് തിരുത്താനുള്ള ബാധ്യത സംസ്ഥാന സർക്കാരും കേരള സമൂഹവും ഏറ്റെടുക്കണം.
Previous Post Next Post