പുതുവത്സരാഘോഷത്തിന് എത്തിച്ചത് 12ലക്ഷം രൂപയുടെ എംഡിഎംഎ; തൃശൂരിൽ രണ്ട് യുവാക്കൾ പിടിയിൽ

 തൃശൂർ : പന്ത്രണ്ട് ലക്ഷം രൂപയുടെ എംഡിഎംഎയുമായി തൃശൂരിൽ രണ്ട് യുവാക്കൾ പിടിയിൽ. കണ്ടാണശ്ശേരി സ്വദേശി അഫ്‌സൽ (28), എളവള്ളി സ്വദേശി മുഹമ്മദ് സാദിഖ് (30) എന്നിവരാണ് പിടിയിലായത്. കുന്നംകുളം പൊലീസ് ചൂണ്ടലിൽ നടത്തിയ വാഹനപരിശോധനയ്ക്കിടെയാണ് യുവാക്കളെ പിടികൂടിയത്. 

ഡൽഹി, ബെംഗളൂരു എന്നിവിടങ്ങളിൽനിന്ന് ഗ്രാമിന് 12000 രൂപ വിലവരുന്ന മാരക സിന്തറ്റിക് മയക്കുമരുന്നാണ് പുതുവത്സരാഘോഷത്തിനായി ഇവർ വിൽക്കാൻ എത്തിച്ചത്. അഫ്‌സൽ മുമ്പ് വിവിധ കേസുകളിൽ പ്രതിയായിട്ടുണ്ട്. രഹസ്യവിവരത്തെത്തുടർന്ന് ഇയാൾ പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു


Previous Post Next Post