പുഴയിലേക്ക് മൂത്രമൊഴിച്ചു; യുവാവിൽ നിന്നും 300 രൂപ പിഴ ഈടാക്കി പഞ്ചായത്ത്: സംഭവം മൂന്നാറിൽ.



പുഴയിലേക്ക് മൂത്രമൊഴിച്ച യുവാവിന് (urinating in river) 300 രൂപ പിഴ. പൊതുസ്ഥലത്ത് മൂത്രമൊഴിച്ചു എന്ന കുറ്റത്തിനാണ് യുവാവില്‍നിന്ന് 300 രൂപാ പിഴ പഞ്ചായത്ത് അധികൃതര്‍ ഈടാക്കിയത്. മൂന്നാര്‍ പോസ്റ്റ്‌ഓഫീസ് കവലയിലെ ബസ്സ്റ്റാന്‍ഡിന് സമീപത്തുനിന്ന് മുതിരപുഴയിലേക്കാണ് യുവാവ് മൂത്രമൊഴിച്ചത്.

തൊട്ടടുത്ത് ശൗചാലയമുണ്ടായിട്ടും ഇവിടെ പോകാതെ ബസ്സ്റ്റാന്‍ഡ് പരിസരത്ത് തന്നെ ആളുകള്‍ പതിവായി മലമൂത്ര വിസര്‍ജനം നടത്തുന്നതിനെതിരെ പഞ്ചായത്ത് പലതവണ താക്കീത് നല്‍കിയിരുന്നെങ്കിലും ആളുകള്‍ ഇത് പാലിക്കാറില്ലായിരുന്നു. സ്ഥിതി രൂക്ഷമായപ്പോഴാണ് പഞ്ചായത്ത് പരിശോധന നടത്താന്‍ തീരുമാനിച്ചത്. തുടര്‍ന്ന് ഒരു യുവാവിനെ പിടികൂടി പിഴയീടാക്കുകയായിരുന്നു. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് പഞ്ചായത്ത് അധികൃതര്‍ പറഞ്ഞു.
Previous Post Next Post