ചിന്താ ജെറോമിന്റെ ശമ്പളം 50000ൽ നിന്ന് ഒരു ലക്ഷമാക്കി, ചുമതലയേറ്റതു മുതലുള്ള കുടിശ്ശിക നല്‍കും

 തിരുവനന്തപുരം : സംസ്ഥാന യുവജന കമ്മിഷന്‍ അധ്യക്ഷയുടെ ശമ്പളം ഇരട്ടിയായി വർധിപ്പിച്ചു. *50,000* രൂപയില്‍നിന്ന് ഒരുലക്ഷമാക്കിയാണ് ഉയർത്തിയത്. നിലവിൽ സംസ്ഥാന യുവജന കമ്മിഷന്‍ അധ്യക്ഷ സ്ഥാനത്ത് ചിന്താ ജെറോമാണ്. ചുമതലയേറ്റതു മുതലുള്ള കുടിശ്ശിക അടക്കമാകും നല്‍കുക. സംസ്ഥാന സർക്കാർ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്നതിനിടെയാണ് ശമ്പള വർധന. 

അതിനിടെ മുന്‍ അധ്യക്ഷനായ കോണ്‍ഗ്രസ് നേതാവ് ആര്‍.വി. രാജേഷും ശമ്പളകുശ്ശിക നൽകണമെന്ന ആവശ്യവുമായി കോടതിയെ സമീപിച്ചിട്ടുണ്ട്. യു.ഡി.എഫിന്റെ കാലത്താണ് യുവജന കമ്മിഷന്‍ രൂപവത്കരിച്ചിത്. ആര്‍.വി. രാജേഷായിരുന്നു ആദ്യ ചെയര്‍മാന്‍.

Previous Post Next Post