കൊല്ലം : കരുനാഗപ്പള്ളിയില്‍ വന്‍ ലഹരി വേട്ടയുമായി പൊലീസ്. രണ്ട് ലോറികളിലായി കടത്തിക്കൊണ്ടുവന്ന 80 ലക്ഷം രൂപയുടെ 1,27,410 പാക്കറ്റ് നിരോധിത പുകയില ഉല്‍പ്പന്നങ്ങളാണ് പിടികൂടിയത്.
80 ലക്ഷത്തോളം രൂപ വില വരുന്ന ലഹരി ഉത്പന്നങ്ങളാണ് കണ്ടെടുത്തത്. സവാളയും ഉള്ളിയും കയറ്റി വന്ന ലോറിയില്‍ കടത്തുകയായിരുന്നു നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍.
കരുനാഗപ്പള്ളി എസിപിക്ക് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ മിന്നല്‍ പരിശോധനയിലാണ് ഇത്രയധികം പുകയില ഉല്‍പ്പന്നം പിടിച്ചെടുത്തത്.
സംഭവവുമായി ബന്ധപ്പെട്ട് വേങ്ങര സ്വദേശി തൗഫീക്കിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. വാഹനത്തിനുള്ളില്‍ ഉണ്ടായിരുന്ന മറ്റ് രണ്ടുപേര്‍ ഓടി രക്ഷപ്പെട്ടു.