മാളികപ്പുറം ..ഏറ്റവും പുതിയ കണക്ക് പ്രകാരം കേരളത്തിൽ നിന്നും 9 ദിവസത്തെ കളക്ഷൻ മാത്രം 8.1 കോടി. വേൾഡ് വൈഡ് കളക്ഷൻ 10 കോടി കവിഞ്ഞു.


കൊച്ചി : കുടുംബവുമൊത്ത് കാണാൻ കഴിയുന്ന നിഷ്കളങ്ക ചിത്രം ഉണ്ണി മുകുന്ദന്റെ മാളികപ്പുറം എന്ന ചിത്രത്തെ ഇങ്ങനെയാണ് പ്രേക്ഷകർ വിശേഷിപ്പിക്കുന്നത്. ചിലരാകട്ടെ ജന്മപുണ്യമെന്നും പറയുന്നു. ബോക്സോഫീസിൽ മികച്ച പ്രതികരമാണ് മാളികപ്പുറം നേടുന്നത്. വമ്പൻ കളക്ഷനാണ് കഴിഞ്ഞ 10 ദിവസമായി ചിത്രത്തിന് ലഭിച്ച് കൊണ്ടിരിക്കുന്നത്. കുടുംബ പ്രേക്ഷകർക്കാണ് ചിത്രം ഏറ്റവുമധികം ഇഷ്ടപ്പെട്ടതെന്ന് പ്രതികരണങ്ങളിൽ നിന്ന് വ്യക്തമാണ്. കേരള ബോക്സോഫീസ് ട്വിറ്ററിൽ പുറത്ത് വിട്ട ഏറ്റവും പുതിയ കണക്ക് പ്രകാരം കേരളത്തിൽ നിന്നും 9 ദിവസത്തെ കളക്ഷൻ മാത്രം 8.1 കോടിയാണ്. വേൾഡ് വൈഡ് കളക്ഷനാകട്ടെ 10 കോടി കവിഞ്ഞു. ചിത്രത്തിന്റെ ആദ്യ മൂന്ന് ദിവസത്തെ കേരളത്തിലെ കളക്ഷൻ 2.62 കോടിയാണ്. മികച്ച തിയറ്റർ കൗണ്ടോടെ രണ്ടാം വാരത്തിലേക്ക് കടന്ന മാളികപ്പുറത്തിന് യുഎഇ, ജിസിസി മേഖലകളിലും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

ജനുവരി 5ന് ആയിരുന്നു മാളികപ്പുറത്തിന്റെ ജിസിസി, യുഎഇ റിലീസ്. കേരളത്തിലെ പോലെ തന്നെ മികച്ച പ്രതികരണമാണ് പ്രവാസി ലോകത്തും മാളികപ്പുറത്തിന് ലഭിക്കുന്നത്. കൂടാതെ മികച്ച ടിക്കറ്റ് ബുക്കിങ്ങും ഉണ്ട്. ഉണ്ണി മുകുന്ദൻ സാക്ഷാൽ അയ്യപ്പ ഭാവം നിറഞ്ഞാടിയ നിമിഷങ്ങളാണ് ചിത്രത്തിലേത് എന്നും മനോഹരമായ കഥയെന്നും ഇവർ പറയുന്നു.
Previous Post Next Post