✍️ ജോവാൻ മധുമല
പാമ്പാടി : പാമ്പാടി സെൻ്റ് ജോൺസ് കത്രീഡ്രലിലെ പെരുനാളും പാമ്പാടി മഹാദേവ ക്ഷേത്രത്തിൻ്റെ ഉത്സവവും ഒരേ ദിവസങ്ങളിൽ ആണ് നടക്കുന്നത് നാട്ടിലെ നാനാജാതി മതസ്ഥരും ആഘോഷിക്കുന്ന രണ്ട് ആഘോഷങ്ങളുടെയും ആശംസകൾ ആണ് ഒറ്റ ആർച്ചിൽ സഞ്ജീകരിച്ചിരിക്കുന്നത് ആർച്ചിൻ്റെ മുകളിൽ മധ്യഭാഗത്ത് യേശുദേവൻ്റെയും ,ശിവൻ്റെയും ചിത്രങ്ങളും ആർച്ചിന് മനോഹാരിത കൂട്ടുന്നു.. പാമ്പാടി ശ്രീ മഹാദേവ പാട്ടമ്പലമാണ് ഈ ആർച്ച് സ്ഥാപിച്ചിരിക്കുന്നത് പാമ്പാടി മഞ്ഞാടി റോഡിൻ്റെ തുടക്ക ഭാഗത്ത് പാലത്തിന് സമീപമാണ് ഇത് സ്ഥാപിച്ചിരിക്കുന്നത് ,പാമ്പാടി കാളച്ചന്തയിൽ ആക്രി വ്യാപാരം നടത്തുന്ന സുധാകരനാണ് പാട്ടമ്പലത്തിൻ്റെ അമരക്കാരൻ 30 വർഷം മുമ്പ് തമിഴ്നാട്ടിൽ നിന്നും പാമ്പാടിയിൽ എത്തിയ ഇദ്ധേഹം നാട്ടിലെ എല്ലാ പൊതുകാര്യങ്ങളിലും നാട്ടുകാർക്കൊപ്പം മുൻപന്തിയിൽ ഉണ്ട് ഒപ്പം ജീവകാരുണ്യ പ്രവർത്തനങ്ങളിലും മറ്റ് ജനോപകാര പ്രധമായ എല്ലാ കാര്യങ്ങളിലും സുധാകരൻ സജീവമാണ് , ഇതിനോടകം വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ഈ ആർച്ചിൻ്റെ ചിത്രം വൈറലായിക്കഴിഞ്ഞു