കാര്‍ നിയന്ത്രണം വിട്ട് പലചരക്ക് കടയിലേക്ക് ഇടിച്ച് കയറി

വയനാട്: വയനാട് പിണങ്ങോട് പുഴക്കലിൽ നിയന്ത്രണം വിട്ട കാര്‍ കടയിലേക്ക് ഇടിച്ചു കയറി അപകടം. പടിഞ്ഞാറത്തറ സ്വദേശികളായ രണ്ട് പേർ സഞ്ചരിച്ച ക്വാളിസ് കാറാണ് അപകടത്തിൽപ്പെട്ടത്. ഇവർ കാര്യമായ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. പൊഴുതന ഭാഗത്തേക്ക് പോവുകയായിരുന്ന വാഹനമാണ് ഇന്ന് പുലർച്ചെ റോഡരികിലെ പലചരക്ക് കടയിലേക്ക് ഇടിച്ചു കയറിയത്.

കാറിന്‍റെ നിയന്ത്രണം വിട്ട് റോഡില്‍ നിന്നും തെന്നിമാറുകയായിരുന്നു. വാഹനം ഇടിച്ച് കടയുടെ ഒരു ഭാഗം പൂർണമായി തകർന്നിട്ടുണ്ട്. പരിക്കേറ്റവരെ സമീപത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. പൊലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു.
Previous Post Next Post