ഗവർണർ സർക്കാർ പോര് ഒത്തുതീർപ്പിലേക്ക്.





തിരുവനന്തപുരം:
മഞ്ഞുരുകി, ഗവർണർ സർക്കാർ പോര് ഒത്തുതീർപ്പിലേക്ക്.

നിയമസഭ പിരിഞ്ഞത് ഗവർണറെ അറിയിക്കും  നയപ്രഖ്യാപനത്തിന് ക്ഷണിക്കും

സജി ചെറിയാൻ്റെ സത്യപ്രതിജ്ഞയ്ക്ക് വിയോജിപ്പോടെ ഗവർണർ അനുമതി നൽകിയതിന് പിന്നാലെയാണ് ഗവർണറെ നിയമസഭയിലെ നയപ്രഖ്യാപന പ്രസംഗത്തിനായി ക്ഷണിക്കാൻ സർക്കാർ തീരുമാനിച്ചത്. 

ഇതിനു മുന്നോടിയായി കേരള നിയമസഭയുടെ അവസാന സമ്മേളനം പിരിഞ്ഞതായി സർക്കാർ ഔദ്യോഗികമായി ഗവർണറെ അറിയിക്കും. 

ഗവർണറുമായി തത്കാലം പോര് വേണ്ടെന്ന നിലപാടിലാണ് സർക്കാർ എന്നാണ് അറിയുന്നത്. 
സജി ചെറിയാൻ്റെ സത്യപ്രതിജ്ഞയ്ക്ക് ഗവർണ്ണർ അനുമതി നൽകിയതോടെയാണ് സർക്കാരും വിട്ടുവീഴ്ചക്ക് തയ്യാറായത്. 

ഇന്ന് രാവിലെ ചേർന്ന മന്ത്രിസഭായോഗം സഭാ സമ്മേളനം പിരിയുന്ന കാര്യം ഗവർണറെ അറിയിക്കാൻ തീരുമാനിച്ചു. ക്യാബിനറ്റിൽ മുഖ്യമന്ത്രി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. 


Previous Post Next Post