കാര്‍ ലോറിയുമായി കൂട്ടിയിടിച്ചു: ആഭ്യന്തര സെക്രട്ടറി ഡോ. വേണുവിനും കുടുംബത്തിനും പരിക്ക്

 തിരുവനന്തപുരം: വാഹനാപകടത്തിൽ ഐഎഎസ് ദമ്പതികൾക്ക് പരിക്കേറ്റു. സംസ്ഥാന ആഭ്യന്തര സെക്രട്ടറി ഡോ. വി വേണുവും കുടുംബവും സഞ്ചരിച്ച ഔദ്യോഗിക വാഹനമാണ് അപകടത്തില്‍പ്പെട്ടത്.

 പുലര്‍ച്ചെ ഒരു മണിയോടെ കായംകുളത്ത് വെച്ചാണ് അപകടമുണ്ടായത്.

അപകടത്തില്‍ ഡോ. വേണു, ഭാര്യയും തദ്ദേശ വകുപ്പ് സെക്രട്ടറിയുമായ ശാരദ മുരളീധരൻ, മകന്‍ ശബരി ഉള്‍പ്പെടെ ഏഴു പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവര്‍ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. 

വേണുവിന് മൂക്കിനും വയറിനുമാണ് പരിക്ക്. ആന്തരിക രക്തസ്രാവവുമുണ്ട്. കൊച്ചിയില്‍ നിന്നും തിരുവനന്തപുരത്തേക്ക് പോകുകയായിരുന്നു വേണുവും കുടുംബവും.
Previous Post Next Post