ബസില്‍ പെണ്‍കുട്ടിക്ക് മുന്നില്‍ സ്വയംഭോഗം ചെയ്തു: പിടികൂടിയപ്പോള്‍ പ്രതി കരച്ചിലോട് കരച്ചില്‍

ന്യൂഡൽഹി: ദേശീയ തലസ്ഥാനത്ത് ഡൽഹി ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ ബസിൽ വെച്ച് പെൺകുട്ടിക്ക് മുന്നിൽവെച്ച് സ്വയംഭോഗം ചെയ്തയാൾ പിടിയിൽ.
സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥൻ പിടികൂടിയ പ്രതി പിന്നീട് കരഞ്ഞ് തടിയൂരി.
ആരും പരാതി നൽകാത്തതിനാൽ ഇയാളെ അറസ്റ്റ് ചെയ്തിട്ടില്ലെന്ന് ഡൽഹി പോലീസ് അറിയിച്ചു. സംഭവത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലായി
ഡൽഹി രോഹിണി മേഖലയിൽ ചൊവ്വാഴ്ചയാണ് ഡിടിസി ബസിൽ പെൺകുട്ടിക്ക് മുന്നിൽ ഒരാൾ സ്വയംഭോഗം ചെയ്തത്. പെൺകുട്ടി ശബ്ദമുയർത്തിയതോടെ ബസിൽ സുരക്ഷയ്ക്കുണ്ടായിരുന്ന മാർഷൽ എത്തി ഇയാളെ പിടികൂടി.

പിടികൂടിയ ശേഷം പ്രതി കരയുന്ന വീഡിയോയാണ് സാമൂഹിക മാധ്യമങ്ങളിൽ വൈറലായത്. ബിഹാർ സ്വദേശിയായ ഇയാളെ പോലീസിന് കൈമാറിയെങ്കിലും ആർക്കും പരാതി എഴുതി നൽകാതിരുന്നതിനാൽ പ്രതിയെ വിട്ടയച്ചു.
എന്നാൽ സംഭവം വ്യാപകമായി പ്രചരിച്ചതോടെ പോലീസ് വീണ്ടും പെൺകുട്ടിയെ സമീപിച്ചു. മൊഴി നൽകുന്നതിനോ പരാതി നൽകുന്നതിനോ പെൺകുട്ടി തയ്യാറാകുന്നില്ലെന്ന് പോലീസ് അറിയിച്ചു. എന്നാൽ ഏതെങ്കിലും അവസരത്തിൽ ആരെങ്കിലും പരാതി നൽകുകയാണെങ്കിൽ പ്രതിക്കെതിരെ തുടർ നടപടി സ്വീകരിക്കുമെന്നും പോലീസ് വ്യക്തമാക്കി.
Previous Post Next Post