മാളികപ്പുറത്തിന് സമീപത്തെ വെടിപ്പുരയിലെ പൊട്ടിത്തെറി അട്ടിമറിയല്ലെന്ന് റിപ്പോർട്ട്



 പത്തനംതിട്ട : സന്നിധാനത്തെ പൊട്ടിത്തെറിക്ക് കാരണം വെടിപ്പുരയിൽ നിന്ന് തീ പടർന്നതാകാമെന്നാണ് ശബരിമല എഡിഎമ്മിൻ്റെ റിപ്പോർട്ട്.

 മാളികപ്പുറത്തിന് സമീപമുള്ള വെടിപ്പുരയിലെ പൊട്ടിത്തെറിക്ക് പിന്നിൽ അട്ടിമറിയോ സുരക്ഷ വീഴ്ചയോ ഇല്ലെന്നാണ് ശബരിമല എഡിഎം പി വിഷ്ണുദേവിൻ്റ റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.

പത്തനംതിട്ട ജില്ലാ കളക്ടർക്ക് കൈമാറിയ എഡിഎമ്മിൻ്റെ പ്രാഥമിക റിപ്പോർട്ടിലാണ് പൊട്ടിത്തെറിയുമായി ബന്ധപ്പെട്ട വിവരങ്ങൾ വ്യക്തമാക്കുന്നത്. പൊട്ടിത്തെറിയുടെ പശ്ചാത്തലത്തിൽ മാളികപ്പുറത്തെ വെടിവഴിപാട് നിർത്തി വെച്ചിരിക്കുകയാണ്.

സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിച്ചു വരികയാണ്. അപകടത്തിൽ ദേവസ്വം മന്ത്രി പത്തനംതിട്ട കളക്ടറോട് അടിയന്തര റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിന് മുന്നോടിയായാണ് എഡിഎം അന്വേഷണ റിപ്പോർട്ട് കൈമാറുന്നത്.


Previous Post Next Post