തൃക്കാക്കര കൂട്ട ബലാത്സംഗം, സി.ഐ. സുനുവിനെതിരേ തെളിവില്ലെന്ന് പോലീസ് റിപ്പോർട്ട്


കാക്കനാട്: തൃക്കാക്കര പീഡനക്കേസിലെ പ്രതി കോഴിക്കോട് കോസ്റ്റല്‍ സി.ഐ പി.ആര്‍. സുനുവിനെതിരെ തെളിവില്ലെന്ന് റിപ്പോര്‍ട്ട്. സിറ്റി പൊലീസ് കമീഷണര്‍ മുമ്പാകെ തൃക്കാക്കര എ.സി.പി പി.വി. ബേബിയാണ് റിപ്പോര്‍ട്ട് നല്‍കിയത്.

സുനുവിനെതിരേ ശാസ്ത്രീയവും അല്ലാതെയുമുള്ള തെളിവുകള്‍ ലഭിച്ചിട്ടില്ലെന്ന് റിപ്പോര്‍ട്ടിൽ പറയുന്നു.
പകര്‍പ്പ് ഡി.ജി.പിക്ക് കൈമാറി. രണ്ടുമാസം മുമ്പ് തൃക്കാക്കര എ.സി.പി സമര്‍പ്പിച്ച റിപ്പോര്‍ട്ടാണ് ഡി.ജി.പിക്ക് കൈമാറിയത്.

കഴിഞ്ഞ നവംബറിലാണ് സുനു ഉൾപ്പെടുന്ന സംഘം തന്നെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കി എന്ന് തൃക്കാക്കര സ്വദേശിനി പരാതി നൽകിയത്.
Previous Post Next Post