കോട്ടയം: മീനച്ചിലാറ്റിൽ മൃതദേഹം കണ്ടെത്തി. കൂത്താട്ടുകുളം പാലക്കുഴ സ്വദേശി പ്രകാശൻ്റെ മൃതദേഹമാണ് മീനച്ചിലാറ്റിൽ നട്ടാശ്ശേരി വെട്ടിക്കാക്കുഴി ഭാഗത്ത് നിന്ന് കണ്ടെത്തിയത്.
എംസി റോഡിൽ കുമാരനല്ലൂർ റെയിൽവേ മേൽപ്പാലത്തിന് സമീപം കരിക്കും, പച്ചക്കറികളും വില്പന നടത്തി വരുകയായിരുന്നു പ്രകാശൻ. നട്ടാശ്ശേരി വെട്ടിക്കാക്കുഴി ഭാഗത്ത് വാടകക്ക് താമസിച്ചാണ് വ്യാപാരം നടത്തിയിരുന്നത്.
ഒറ്റക്കായിരുന്നു താമസം. കഴിഞ്ഞ ദിവസം രാത്രി പ്രകാശനെ ആറ്റുതീരത്ത് ഇരുന്ന് വിശ്രമിക്കുന്നത് കണ്ടവരുണ്ട്. ഇതിനാൽ അബദ്ധത്തിൽ വെള്ളത്തിൽ വീണതാകാം എന്ന നിഗമനത്തിലാണ്.
ഗാന്ധിനഗർ എസ്എച്ച്ഒയുടെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി, ഫയർഫോഴ്സ് അധികൃതരുടെ സഹായത്തോടെ മൃതദേഹം പുറത്തെടുത്ത് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.