ബീച്ചിൽ വെച്ച് പരിചയപ്പെട്ട യുവതിയെ ആളൊഴിഞ്ഞ റെയിൽവേ ക്വാർട്ടേഴ്സിലേക്ക് കൂട്ടിക്കൊണ്ടുപോയി; ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നതിനിടെ അപസ്മാരം വന്ന യുവതി മരിച്ചു”: കൊല്ലത്ത് യുവതിയുടെ മൃതദേഹം നഗ്നമായ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കസ്റ്റഡിയിൽ ആയ പ്രതിയുടെ മൊഴി ഇങ്ങനെ.


കൊല്ലം: കൊല്ലം ഫാത്തിമ മാതാ നാഷണല്‍ കോളേജിന് സമീപത്തെ കാടുമൂടിയ റെയില്‍വേ ക്വാര്‍ട്ടേഴ്‌സില്‍ കൊറ്റങ്കര സ്വദേശിയായ 32-കാരിയുടെ മരണത്തില്‍ അന്വേഷണം പുരോഗമിക്കുന്നു. യുവതി മരിച്ചത് യുവതി ലൈംഗികബന്ധത്തിനിടെ അപസ്മാരം വന്നാന്നെന്നാണ് യുവാവ് പൊലീസില്‍ നല്‍കിയിരിക്കുന്ന മൊഴി. അഞ്ചല്‍ സ്വദേശിയായ യുവാവിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാള്‍ ക്രിമിനല്‍ ബാക്ഗ്രൗണ്ടുള്ള ആളാണ്. അതുകൊണ്ട് തന്നെ കേസില്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് നിര്‍ണായകമാകും

മരണപ്പെട്ട യുവതിയുടെ മൊബൈല്‍ ഫോണ്‍ നേരത്തെ ഇയാളുടെ കൈയില്‍നിന്നും പൊലീസ് കണ്ടെത്തിയിരുന്നു. ഇതാണ് കേസില്‍ നിര്‍ണായക തുമ്ബായി മാറിയത്. യുവതിയുടെ ഫോണ്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. പുതുവത്സര രാത്രിയില്‍ കൊട്ടിയം പൊലീസിന്റെ വാഹന പരിശോധനയ്ക്കിടെ സംശയകരമായി കണ്ട യുവാവിന്റെ പക്കല്‍നിന്ന് യുവതിയുടെ ഫോണ്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ ഫോണ്‍ കളഞ്ഞുകിട്ടിയെന്നാണ് പൊലീസിന് ഇയാള്‍ നല്‍കിയ വിശദീകരണം.

ഫോണ്‍ വാങ്ങിവെച്ചശേഷം ഇയാളെ വിട്ടയച്ച പൊലീസ് ഫോണിലുണ്ടായിരുന്ന യുവതിയുടെ അമ്മയുടെ നമ്ബറില്‍ ബന്ധപ്പെട്ടു. യുവതിയെ കാണാതായെന്ന് കുണ്ടറ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്ന് അമ്മ അറിയിച്ചതോടെ ഫോണ്‍ കുണ്ടറ പൊലീസിന് കൈമാറി. യുവതിയുടെ മരണവിവരം അറിഞ്ഞതോടെയാണ് ബുധനാഴ്ച ഇയാളെ കസ്റ്റഡിയിലെടുത്ത് കുണ്ടറ പൊലീസിന് കൈമാറിയത്


ഫോണ്‍ വിളിച്ചപ്പോള്‍ മറ്റാരുടെയോ അവ്യക്തമായ സംസാരമാണ് കേട്ടത്. വീണ്ടും വിളിച്ചപ്പോള്‍ ഫോണ്‍ സ്വിച്ച്‌ ഓഫായി. ബന്ധുവീടുകളില്‍ പോയിരിക്കാമെന്ന ധാരണയില്‍ അന്വേഷണം നടത്തിയിട്ടും വിവരം ലഭിച്ചില്ല. പിന്നീടാണ് കുണ്ടറ പൊലീസില്‍ പരാതി നല്‍കിയത്. 31-ന് ഫോണ്‍ കൊട്ടിയം പൊലീസിന് ലഭിച്ചതായി വിവരം ലഭിച്ചുവെന്നും യുവതിയുടെ അമ്മ പറഞ്ഞു.
Previous Post Next Post