തങ്ങളുടെ വീടുകളിലും വീടിനു മുന്നിലെ റോഡുകളിലും വലിയ അളവിലുള്ള വിള്ളലാണ് അവർ കണ്ടത്. ഇതോടെ പരിഭ്രാന്തരായ ജനങ്ങൾ നാടുവിടാൻ തുടങ്ങി. ഉത്തരാഖണ്ഡിലെ പുണ്യനഗരമായ ജോഷിമഠിലെ താമസക്കാരിൽ 60 ഓളം കുടുംബങ്ങൾ പട്ടണത്തിലെ വീടുകളിലും റോഡുകളിലും വിള്ളലുകൾ കണ്ടതിനെത്തുടർന്ന് പരിഭ്രാന്തരായി മറ്റ് നാടുകളിലേക്ക് പലായനം ചെയ്തതായി റിപ്പോർട്ട്.
സ്ഥിതിഗതികൾ വിലയിരുത്താൻ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ ധാമി ജനുവരി 6 ന് ഡെറാഡൂണിൽ സർക്കാരിന്റെ ദുരന്ത, ജലസേചന, ആഭ്യന്തര വകുപ്പുകളിലെ മുതിർന്ന പ്രതിനിധികൾ, ഗർവാൾ മണ്ഡൽ കമ്മീഷണർ, ചമോലി ജില്ലാ മജിസ്‌ട്രേറ്റ് എന്നിവരുമായി ഉന്നതതല സമ്മേളനം വിളിച്ചുകൂട്ടും. ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിൽ 6,000 അടി ഉയരത്തിൽ ബദരീനാഥിനും ഹേമകുണ്ഡ് സാഹിബിനും ഇടയിൽ സ്ഥിതി ചെയ്യുന്ന ജോഷിമഠ് ഭൂകമ്പ സാദ്ധ്യതയുള്ള സോൺ V-ൽ ആണ്.
നിരവധി വീടുകളിൽ വിള്ളൽ രൂപപ്പെട്ടു. റോഡുകൾ പലതും വിണ്ടുകീറി. നഗരത്തിലെ അഞ്ഞൂറിലധികം കെട്ടിടങ്ങളിലാണ് വിള്ളൽ വീണിരിക്കുന്നത്. മുപ്പതിലധികം കുടുംബങ്ങളെ മാറ്റി താമസിപ്പിച്ചു. അറുപതിലധികം കുടുംബങ്ങൾ വീട് ഉപേക്ഷിച്ച് പോയി. വിള്ളലിനിടയിലൂടെ വീടുകളിലേക്ക് വെള്ളം കയറുകയാണ്. പല വീടുകളും മുങ്ങുന്ന അവസ്ഥയിലാണ്. ജില്ലാ ദുരന്തനിവാരണ വകുപ്പിന്‍റെ കണക്കനുസരിച്ച് റോഡുകളിലെ ചെറിയ വിള്ളലുകളുടെ വലുപ്പവും വർധിച്ചു. ഏകദേശം 561 കെട്ടിടങ്ങളുടെ ചുവരുകളിലും തറകളിലും വിള്ളലുകൾ ഉണ്ടായിട്ടുണ്ട്. മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി ജോഷിമഠ് സന്ദർശിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
ജോഷിമത്ത് മുനിസിപ്പൽ കോർപ്പറേഷനിൽ നിന്നുള്ള നാലെണ്ണം, ഗുരുദ്വാര ജോഷിമഠിൽ നിന്നുള്ള ഒന്ന്, ടൂറിസ്റ്റ് ഹോസ്റ്റലിൽ നിന്ന് ഒന്ന്, മനോഹർ ബാഗ് എന്നിവിടങ്ങളിൽ നിന്നുള്ള ഒന്ന് ഉൾപ്പെടെ, കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഒമ്പത് കുടുംബങ്ങൾ വീടുവിട്ടിറങ്ങാൻ നിർബന്ധിതരായി. ഇതുവരെ 60 കുടുംബങ്ങൾ നഗരത്തിൽ നിന്ന് പൂർണമായും മാറിയതായി റിപ്പോർട്ടുണ്ട്. 2005ലെ ഡിസാസ്റ്റർ മാനേജ്‌മെന്റ് ആക്‌ട് പ്രകാരം ഹോട്ടൽ വ്യൂവിന്റെയും മലരി ഇൻസിന്റെയും പ്രവർത്തനങ്ങൾ ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ നിരോധിച്ചിരിക്കുന്നു.
വീണ്ടു കീറിയ 561 കെട്ടിടങ്ങളിൽ, ഗാന്ധിനഗർ വാർഡിൽ 127, മാർവാഡി വാർഡിൽ 28, ലോവർ ബസാർ വാർഡിൽ 24, സിങ്ധാർ വാർഡിൽ 52, മനോഹർ ബാഗ് വാർഡിൽ 71, അപ്പർ ബസാർ വാർഡ് 27 ൽ 29. സുനിൽ വാർഡിൽ 50, പർസാരിയിലെ 153, രവിഗ്രാമിൽ 153 എന്നിങ്ങനെയാണ് വിള്ളലുകൾ റിപ്പോർട്ട് ചെയ്തത്. ജോഷിമഠിൽ മണ്ണ് മുങ്ങുകയും പട്ടണത്തിലെ പല വീടുകളിലും വിള്ളലുകൾ പ്രത്യക്ഷപ്പെടുകയും ചെയ്യുന്ന റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിൽ ജനങ്ങളുടെ സുരക്ഷ സംരക്ഷിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ധാമി വാഗ്ദാനം ചെയ്തു. സ്ഥിതിഗതികൾ വിലയിരുത്താനും ഉചിതമായ നടപടികൾ കൈക്കൊള്ളാനും, താൻ ഉടൻ ജോഷിമഠിലേക്ക് പോകുമെന്ന് ധാമി പറഞ്ഞു.