തിരുവല്ല കുന്നന്താനത്ത് കത്തിക്കുത്തില്‍ ഒരാള്‍ മരിച്ചു. മുണ്ടിയപ്പള്ളി ഐക്കുഴിയില്‍ ചക്കുങ്കല്‍ തെക്കേടത്ത് സജീന്ദ്രന്‍ ആണ് മരിച്ചത്. 47 വയസായിരുന്നു. വെങ്കോട്ട സ്വദേശിയായ തടി വ്യാപാരി ജോസാണ് കുത്തിയത്. ശനിയാഴ്ച വൈകിട്ടായിരുന്നു സംഭവം. ആഴത്തില്‍ കുത്തേറ്റ സജീന്ദ്രന്‍ സംഭവ സ്ഥലത്തുതന്നെ മരിച്ചു.